April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *11-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 11 (1198 ഇടവം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162 (അധിവർഷത്തിൽ 163)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 204 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝

✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *11-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 11 (1198 ഇടവം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162 (അധിവർഷത്തിൽ 163)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 204 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝

By editor on June 11, 2023
0 114 Views
Share

🔥🌟🔥🌟🔥🌟🔥🌟

*✒️ചരിത്രത്തിൽ ഇന്ന്✒️*

🔅🔅🔅🔅🔅🔅🔅🔅

*11-06-2023*

🔥🌟🔥🌟🔥🌟🔥🌟

*ഇന്ന് 2023 ജൂൺ 11 (1198 ഇടവം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*

📝📝📝📝📝📝📝📝

*കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162 (അധിവർഷത്തിൽ 163)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 204 ദിവസങ്ങൾ കൂടിയുണ്ട്.*

📝📝📝📝📝📝📝📝

 

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*

♾️♾️♾️♾️♾️♾️♾️♾️

 

*💠ലോക ജാഗ്വാർ ദിനം*

 

*💠അന്താരാഷ്ട്ര നൂൽ ബോംബിംഗ് ദിനം*

 

*💠ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ബോധവത്കരണ ദിനം*

 

*💠മൾട്ടി കൾച്ചറൽ അമേരിക്കൻ ചൈൽഡ് ഡേ*

 

*💠റേസ് യൂണിറ്റി ദിനം*

 

*💠ദേശീയ ശിശുദിനം*

 

*💠നാഷണൽ മേക്കിംഗ് ലൈഫ് ബ്യൂട്ടിഫുൾ ഡേ*

 

*💠മാതൃദിനം (ലക്സംബർഗ്)*

 

*💠കമേഹമേഹ ദിനം (യുഎസ്എ)*

 

*💠വിദ്യാർത്ഥി ദിനം (ഹോണ്ടുറാസ്)*

 

*💠പിതൃദിനം (ബെൽജിയം , ഓസ്ട്രിയ)*

 

*💠മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം (റഷ്യ)*

 

*💠കനേഡിയൻ നദികളുടെ ദിനം (കാനഡ)*

 

*💠ദേശീയ ജർമ്മൻ ചോക്ലേറ്റ് കേക്ക് ദിനം (യുഎസ്എ)*

 

*💠ബ്രസീലിയൻ നാവികസേനയുടെ അനുസ്മരണ ദിനം (ബ്രസീൽ)*

 

*💠ലൈറ്റ് ഇൻഡസ്ട്രി തൊഴിലാളി ദിനം (ഉക്രെയ്ൻ , റഷ്യ , ബെലാറസ് , കസാക്കിസ്ഥാൻ)*

 

*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️♾️

 

*🌐1580* – “`യുവൻ ഡ ഗരായ് ബ്യൂണസ് അയേർസ് നഗരം സ്ഥാപിച്ചു.“`

 

*🌐1644* – “`ഇവാഞ്ചേലിസ്റ്റ ടോറിസെല്ലി, മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചു.“`

 

*🌐1725* – “`ഫ്രഞ്ചുകാർ മയ്യഴി കൈവശപ്പെടുത്തി.“`

 

*🌐1742* – “`ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഫ്രാങ്ക്ളിൻ അടുപ്പ് കണ്ടു പിടിച്ചു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1770* – “`ക്യാപ്റ്റൻ ജയിംസ് കുക്ക് ഓസ്ട്രേലിയ കണ്ടുപിടിച്ചു.“`

 

*🌐1788* – “`റഷ്യൻ പര്യവേഷകൻ ഗെറാസിം ഇസ്മൈലോവ് അലാസ്കയിലെത്തി.“`

 

*🌐1866* – “`ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.“`

 

*🌐1892* – “`ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ – ദി ലൈംലൈറ്റ് ഡിപ്പാർട്ട്‌മെന്റ്- മെൽബണിൽ തുറന്നു“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1901* – “`കുക്ക് ദ്വീപുകൾ, ന്യൂസീലാന്റിന്റെ ഭാഗമായി.“`

 

*🌐1935*- “`എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടിത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.“`

 

*🌐1937* – “`ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.“`

 

*🌐1940* – “`രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1945* – “`കാനഡയുടെ പ്രധാനമന്ത്രിയായി വില്ല്യം ലിയോൺ മക്കെൻസീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.“`

 

*🌐1947* – “`ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായിരിക്കുമെന്ന് സർ സി.പി. പ്രഖ്യാപിച്ചു.“`

 

*🌐1959* – “`ക്രിസ്റ്റഫർ കോക്കറൽ നിർമ്മിച്ച കരയിലും കടലിലും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കാവുന്ന ഹോവർ ക്രാഫ്റ്റ് ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത് പരീക്ഷിച്ചു.“`

 

*🌐1963* – “`വിയറ്റ്നാം സർക്കാരിനോട് പ്രതിഷേധിച്ചുകൊണ്ട് ക്വാങ്ഡക് എന്ന ബുദ്ധസന്യാസി ബൈഗണിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1973* – “`ബോക്സിങ്ങിലും റെസ്ലിങ്ങിലും പങ്കെടുക്കാൻ US ൽ വനിതകൾക്ക് അനുമതി ലഭിച്ചു.“`

 

*🌐1985* – “`റഷ്യൻ ഉപഗ്രഹമായ വേഗ 1, ശുക്ര ഗ്രഹത്തിൽ (venus) ഇറങ്ങി.“`

 

*🌐1987* – “`160 വർഷത്തിനിടെ 3 വട്ടം അടുപ്പിച്ചു തിരഞ്ഞെടുപ്പിൽ വിജയിച്ചു മാർഗരറ്റ് താച്ചർ ചരിത്രം കുറിച്ചു.“`

 

*🌐1990* – “`ഒലിവിയ ന്യൂട്ടൻ ജോണിനെ പരിസ്‌ഥിതി അംബാസഡർ ആയി ഐക്യരാഷ്ട്ര സഭ നിയമിച്ചു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐2002* – “`ടെലഫോൺ കണ്ടു പിടിച്ചത് ഗ്രഹാം ബെൽ അല്ല, പകരം അന്റോണിയോ മേകുചി (Antonio Mecucci) ആണെന്ന് അമേരിക്കൻ കോൺഗ്രസ് പ്രഖ്യാപിച്ചു.“`

 

*🌐2004* – “`ഏഴു വർഷത്തെ നീണ്ട യാത്രയ്ക്കൊടുവിൽ കാസിനി പേടകം ശനി ഗ്രഹത്തിലെത്തി

 

*🌐2007* – “`സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.“`

 

*🌐2009* – “`ലോകാരോഗ്യ സംഘടന, H1N1 പനി (പന്നി പനി) യെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐2017* – “`ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ കിരീടം സ്പെയിൻകാരനായ റഫാൽ നദാൽ കരസ്ഥമാക്കി.. ഫ്രഞ്ച് ഓപ്പൺ കിരീടം 10 തവണ നേടുന്ന ആദ്യ കളിക്കാരനായി.“`

 

*🌐2017* – “`ജപ്പാൻ രാജാവ് അകിഹിതോയ്ക്കു സ്ഥാന ത്യാഗം നടത്താൻ ഉള്ള അനുമതി ജപ്പാൻ പാർലമെന്റ് നൽകി.“`

 

*🌐2018* – “`റെയില്‍വെ മന്ത്രാലയം രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ക്ക് തീവണ്ടി യാത്ര സുഗമമാക്കുക, യാത്രയ്ക്കിടയില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍ മഡാഡ്, മെനു ഓണ്‍ റെയില്‍സ് എന്നീ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയത്.“`

 

*🌐2019* – “`പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ വിജിലൻസ് കമ്മീഷണർ ശരദ് കുമാറിനെ ഇടക്കാല സെൻട്രൽ വിജിലൻസ് കമ്മീഷണറായി (സിവിസി) നാല് വർഷത്തേക്ക് അല്ലെങ്കിൽ 65 വയസ്സ് തികയുന്നതുവരെ നിയമിച്ചു. കേന്ദ്ര വിജിലൻസ് കമ്മീഷണറെ പിന്തുടർന്നാണ് ഈ നീക്കം.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐2019* – “`ഉഡുപ്പി ജില്ലയിലെ കുന്ദപുര താലൂക്കിലെ അമാസെബൈലുവിനെ കർണാടകയിലെ ആദ്യത്തെ സൗരോർജ്ജ പവർ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുത്തു.“`

 

*🌐2019* – “`കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2021 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു.“`

 

*🌐2019* – “`റഷ്യൻ മാധ്യമപ്രവർത്തകൻ ഇവാൻ ഗോലുനോവ് ജയിലിൽ നിന്ന് മോചിതനായി.“`

 

*🌐2020* – “`ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബോട്ട് മറിഞ്ഞ് കാണാതായ 46 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ടുണീഷ്യ തീരത്ത് നിന്ന് കണ്ടെടുത്തു“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐2020* – “`ഇന്ത്യൻ അമേരിക്കൻ മണ്ണ്‌ ശാസ്‌ത്രജ്ഞൻ രത്തൻ ലാലിന്‌ 2020 ലെ ലോകഭക്ഷ്യ പുരസ്‌കാരം ലഭിച്ചു. 2,50,000 ഡോളറാണ്‌ (1.90 കോടി രൂപ) സമ്മാനത്തുക.“`

 

*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

 

*🌹രാം പ്രസാദ് ബിസ്മിൽ* – “`ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ കാക്കോരി തീവണ്ടി കവർച്ച (ഓഗസ്റ്റ് 9, 1925, ഉത്തർപ്രദേശ്)പ്രധാനിയായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു രാം പ്രസാദ് ബിസ്മിൽ (ജനനം 11 ജൂൺ 1897 – മരണം 19 ഡിസംബർ 1927). അദ്ദേഹം പ്രതിഭാധനനായിരുന്ന ഒരു കവിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ടി.വി. ഗോപാലകൃഷ്ണൻ* – “`ഉപകരണസംഗീതത്തിലും വായ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ് തൃപ്പൂണിത്തുറ വിശ്വനാഥൻ ഗോപാലകൃഷ്ണൻ എന്ന ടി.വി. ഗോപാലകൃഷ്ണൻ( ജനനം : 11 ജൂൺ 1932). കർണാടകസംഗീതത്തിലെ മഹാരഥന്മാരായ ഗായകർക്ക് പക്കവാദ്യം വായിച്ചിട്ടുമുണ്ട്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹സി.ആർ. കേശവൻ വൈദ്യൻ* – “`ഒരു പാരമ്പര്യ ആയുർവേദ വൈദ്യനും, വ്യവസായിയും, സാമൂഹികപരിഷ്കർത്താവും, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്നു സി.ആർ. കേശവൻ വൈദ്യൻ(ഓഗസ്റ്റ് 26, 1904 – ജൂൺ 11 1999). ആയുർവേദ സോപ്പ് നിർമ്മിക്കുന്ന ചന്ദ്രിക സോപ്പ് കമ്പനിയുടെ സ്ഥാപകനായിരുന്നു ഇദ്ദേഹം. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ സജീവമായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹അബു ഏബ്രഹാം* – “`ഇന്ത്യയിലെ ഒരു മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്നു അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം. (ജൂൺ 11, 1924 – ഡിസംബർ 1, 2002).തന്റെ 40 വർഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ അബു, ദേശീയ, അന്താരാഷ്ട്ര പത്രങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ ചിലത് ദ ബോംബേ ക്രോണിക്കിൾ, ശങ്കേർസ് വീക്കിലി, ബ്ലിറ്റ്സ് , ട്രിബ്യൂൺ, ദി ഒബ്സർവർ (1956-66), ദി ഗാർഡിയൻ (1966-69), and ഇന്ത്യൻ എക്സ്പ്രസ്സ് (1969-81) എന്നിവയാണ്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ഇനോ കനൊരി* – “`ജാപ്പനീസ് നരവംശശാസ്ത്രജ്ഞനും നാടോടി ശാസ്ത്രജ്ഞനുമായിരുന്നു ഇനോ കനൊരി (11 ജൂൺ 1867 – സെപ്റ്റംബർ 30, 1925). തായ്‌വാനിലെ ആദിവാസികളിലെ പഠനത്തിന്റെ പേരിൽ അറിയപ്പെടുന്നു. ആദിവാസി ഗോത്രങ്ങളെ പല ഗ്രൂപ്പുകളായി തരംതിരിച്ച ആദ്യത്തെ വ്യക്തി ഇനോ ആയിരുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹കനക് റെലെ* – “`ഗുജറാത്തിൽ നിന്നുമുള്ള പ്രശസ്തയായ ഒരു ശാസ്ത്രീയനൃത്ത കലാകാരിയാണ് കനക് റെലെ(11 ജൂൺ 1937 – 22 ഫെബ്രുവരി 2023). മോഹിനിയാട്ടം അടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ മാനിച്ച് ഭാരതസർക്കാർ അവരെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹കെ.എസ്. ഹെഗ്ഡെ* – “`സുപ്രീം കോടതിയിലെ മുൻ ജഡ്ജി ആയിരുന്നു കെ.എസ്. ഹെഗ്ഡേ (1909 ജൂൺ 11 – ജനനം. 1990 മേയ് 24) .1977 ജൂലൈ 21 മുതൽ ജനുവരി 21 വരെ അദ്ദേഹം സ്പീക്കർ പദവി വഹിച്ചിരുന്നു. നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയായി സ്ഥാനമേറ്റപ്പോഴാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹എം.കെ. പാന്ഥെ* – “`ഭാരതത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എം.കെ. പാന്ഥെ (മധുകർ കാശിനാഥ് പാന്ഥെ) (ജനനം ജൂൺ 11, 1924 – മരണം ആഗസ്റ്റ് 20,2011) . ഇദ്ദേഹം സി.ഐ.റ്റി.യു-വിന്റെ ദേശീയ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ബെൻ ജോൺസൻ* – “`നവോത്ഥാനകാലത്തെ ഒരു ഇംഗ്ലീഷ് നാടകകൃത്തും കവിയും നടനും ആയിരുന്നു ബെഞ്ചമിൻ ജോൺസൻ (ജൂൺ 11, 1572 – ഓഗസ്റ്റ് 6, 1637). വില്യം ഷേക്സ്പിയറിന്റെ സമകാലീനനായിരുന്ന അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത് വോൾപോൺ, ദി ആൽക്കെമിസ്റ്റ്, ബർത്തലോമ്യൂ ഫെയർ തുടങ്ങിയ ഹാസ്യനാടകങ്ങളുടേയും കുറേ ഭാവഗീതങ്ങളുടേയും പേരിലാണ്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹മിച്ചൽ മക്ക്ലെനഗെൻ* – “`മിച്ചൽ ജോൺ മക്ക്ലെനഗെൻ (ജനനം: 11 ജൂൺ 1986, ഹാസ്റ്റിങ്സ്, ന്യൂസിലൻഡ്) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ അദ്ദേഹം ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റിൽ സെൻട്രൽ ഡിസ്ട്രിക്സ് ടീമിനുവേണ്ടിയാണ് അരങ്ങേറ്റം കുറിച്ചത്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹മൈക്കിൾ കകോയാനിസ്* – “`ഒരു ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്നു മൈക്കിൾ കകോയാനിസ്(ജൂൺ 11, 1922 – ജൂലൈ 25, 2011). 1964-ൽ കസാൻദ് സാക്കിസിന്റെ നോവലായ സോർബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സോർബ ദ ഗ്രീക്ക് എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ലാലു പ്രസാദ് യാദവ്* – “`2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രി, 1990 മുതൽ 1997 വരെ ബീഹാർ മുഖ്യമന്ത്രി എന്നീ പദവികളിലും, അഞ്ച് തവണ ലോക്സഭാംഗം, ഒരു തവണ രാജ്യസഭാംഗം, നാല് തവണ ബീഹാർ നിയമസഭയിലും 1990 മുതൽ 1995 വരെ നിയമസഭ കൗൺസിലിലും അംഗമായിരുന്ന R.J.Dയുടെ സ്ഥാപക നേതാവാണ് ലാലു പ്രസാദ് യാദവ്.(ജനനം:11 ജൂൺ 1948) കാലിത്തീറ്റ കുംഭകോണ കേസിൽ 2017-ൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 4 വർഷത്തെ ജയിൽവാസം പൂർത്തിയാക്കി 2021 മുതൽ ജാമ്യത്തിലാണ്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹സി. കൃഷ്ണൻ* – “`പ്രമുഖനായ സമുദായോദ്ധാരകനും മിതവാദി പത്രത്തിന്റെ സാരഥിയുമായിരുന്നു മിതവാദി കൃഷ്ണൻ എന്ന സി. കൃഷ്ണൻ(11 ജൂൺ 1867 – 29 നവംബർ 1938) . യുക്തിവാദി മാസികയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു. കാലിക്കറ്റ് ബാങ്ക് എന്ന പേരിൽ കോഴിക്കോട് ഒരു ബാങ്കും നടത്തി.അധസ്ഥിതരുടെ ബൈബിൾ എന്നാണ്‌ മിതവാദി പത്രം അറിയപ്പെടുന്നത്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹സോമചന്ദ്ര ഡി സിൽവ* – “`1970ലും 1980കളിലും ശ്രീലങ്കയ്ക്കുവേണ്ടി ടെസ്റ്റും, ഏകദിനങ്ങളും കളിച്ച ഒരു മുൻ ക്രിക്കറ്റ് കളിക്കാരനാണ് സോമചന്ദ്ര ഡി സിൽവ എന്ന ദണ്ഡേനിയേഗെ സോമചന്ദ്ര ഡി സിൽവ (ജനനം: 11 ജൂൺ 1942).“`

 

*🌷സ്മരണകൾ🔻🔻🔻*

♾️♾️♾️♾️♾️♾️♾️♾️

 

*🌷അലക്സാണ്ടർ കെറൻസ്കി* – “`ഒരു റഷ്യൻ അഭിഭാഷകനും വിപ്ലവകാരിയും ആയിരുന്നു അലക്സാണ്ടർ കെറൻസ്കി (4 മേയ് 1881 – 11 ജൂൺ 1970).“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷പാലാ നാരായണൻ നായർ* – “`കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണൻ നായർ (ജനനം 1911, ഡിസംബർ 11 – മരണം 2008, ജൂൺ 11). കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിത്തീർന്നു ഇദ്ദേഹം.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷യൂറിക്കോ ഗാസ്പർ ഡൂത്ര* – “`1946 മുതൽ 1951 വരെ ബ്രസീലിലെ പ്രസിഡന്റായിരുന്നു യൂറിക്കോ ഗാസ്പർ ഡൂത്ര (ജനനം മേയ് 18, 1883 – മരണം ജൂൺ 11, 1974). സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലിൽ ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം നടപ്പിൽ വരുത്തണമെന്ന താത്പര്യക്കാരനായിരുന്നു ഇദ്ദേഹം.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷റാഫേൽ ഒറോസ്കോ മാസ്‌ട്രെ* – “`റാഫേൽ ഹോസേ ഒറോസ്കോ മാസ്‌ട്രെ ( മാർച്ച് 24, 1954 – ജൂൺ 11, 1992) അദ്ദേഹം ഒരു കൊളംബിയൻ ഗായകനും ഗാനരചയിതാവുമായിരുന്നു. കൊളംബിയൻ ജനപ്രിയ നാടോടി സംഗീതത്തിന്റെ പ്രധാന പ്രതിനിധികളിൽ ഒരാളായിരുന്നു അദ്ദേഹം.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷ലവ് വിഗോട്സ്കി* – “`കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനാണ് ലെവ് സെമിയോണോവിച്ച് വിഗോട്സ്കി (നവംബർ 5, 1896 – ജൂൺ 11, 1934) .’ ചിന്തയും ഭാഷയും ‘ (1962), ‘ മനസ്സ് സമൂഹത്തിൽ ‘ (1978), ‘ സമാഹൃത കൃതികൾ ‘ (1983-87) എന്നിവയാണ് പ്രധാനകൃതികൾ.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷വിദ്യാ ചരൺ ശുക്ല* – “`മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് വിദ്യാ ചരൺ ശുക്ല (ജനനം :2 ആഗസ്റ്റ് 1926 – മരണം 11 ജൂൺ 2013) എന്ന വി.സി. ശുക്ല.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷സഹാഗണിലെ വിശുദ്ധ ജോൺ* – “`റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് സഹാഗണിലെ വിശുദ്ധ ജോൺ (ജനനം 1419 – മരണം ജൂൺ 11, 1479). ഇദ്ദേഹം സ്‌പെയ്‌നിൽ അറിയപ്പെടുന്ന ഒരു സുവിശേഷപ്രഘോഷകനായിരുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷സെബാസ്റ്റ്യൻ മങ്കുഴിക്കരി* – “`താമരശ്ശേരി രൂപതയുടെ ആദ്യ മെത്രാനായിരുന്നു മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി (1929, മാർച്ച് 2 – 1994, ജൂൺ 11). എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീറോമലബാർ കത്തോലിക്കാസഭയുടെ ആരാധാനാക്രമം ചിട്ടപ്പെടുത്താൻ നിയോഗിക്കപ്പെട്ട ലിറ്റർജിക്കൽ കമ്മീഷന്റെ അദ്ധ്യക്ഷനായി ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹം ഒരു പ്രഭാഷകനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടി.“`

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿

Leave a comment

Your email address will not be published. Required fields are marked *