April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

By editor on June 12, 2023
0 147 Views
Share

മുഴപ്പിലങ്ങാട്:

തെരുവുനായ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ട നിഹാൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണകൂടത്തിൻ്റെ രക്തസാക്ഷിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. യൂത്ത് കോൺഗ്രസ് ധർമ്മടം ബ്ലോക്ക് കമ്മിറ്റി മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഴപ്പിലങ്ങാട് ബീച്ചിൽ വച്ച് ആഴ്ചകൾക്ക് മുന്നേ ടൂറിസ്റ്റുകളെ തെരുവുനായ ആക്രമിച്ച സംഭവത്തിന് മുമ്പെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഭരണകൂടം നാട്ടിന് അപമാനമാണെന്നും റിജിൽ മാക്കുററി ആരോപിച്ചു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സനോജ് പലേരി അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വി.രാഹുൽ, സംസ്ഥാന കമ്മിറ്റി അംഗം റിജിൻ രാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എൻ.പി.ചന്ദ്രദാസ് , പി.ടി സനൽകുമാർ, അഭയ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

ജില്ലാ സിക്രട്ടറിമാരായ പ്രിനിൽ മതുക്കോത്ത്, മഹിത മോഹൻ, ,രജീഷ് തയ്യലക്കണ്ടി, സനിൽ , റിജിൻ നമ്പ്യാർ, അറത്തിൽ സുന്ദരൻ, ആർ.മഹാദേവൻ, തുടങ്ങിയവർ നേതൃത്യം നല്കി.

എടക്കാട് ടൗണിൽ നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞതു ചെറിയ സംഘർഷത്തിന് കാരണമായി.

അതേ സമയം മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വ്യത്യസ്ത സംഘടനകളുടെ പ്രതിഷേധ പ്രകടനവും നടന്നിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *