April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുന്‍ ജീവനക്കാരുടെ മൊ‍ഴി

കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുന്‍ ജീവനക്കാരുടെ മൊ‍ഴി

By editor on June 13, 2023
0 100 Views
Share

മോൻസൻ മാവുങ്കല്‍ കേസില്‍ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊ‍ഴിയിലാണ് ഗുരുതര ആരോപണം ഉയര്‍ന്നത് .

സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി.

കെ.സുധാകരന് നല്‍കിയത് സിആര്‍പിസി41 പ്രകാരമുള്ള നോട്ടീസ് ആണ്. ബുധനാ‍ഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനായി ക്രൈം ബ്രാഞ്ച് നിയമോപദേശം തേടി.

അതേസമയം, കെ സുധാകരൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് നിലനില്‍ക്കില്ലെന്നും അറസ്റ്റ് തടയണമെന്നുമാണ് കെ സുധാകരൻ്റെ ആവശ്യം. കേസില്‍ നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുധാകരനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരൻ ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്.

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയായി ചേര്‍ത്താണ് ക്രൈം ബ്രാഞ്ച് എറണാകുളം എസി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസും അയച്ചിട്ടുണ്ട്. മറ്റന്നാള്‍ കളമശ്ശേരി ഓഫീസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.

Leave a comment

Your email address will not be published. Required fields are marked *