April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നിഹാലിന്റെ കുടുംബത്തിന് സഹായ ധനം അനുവദിക്കണം; സിപിഐ എം

നിഹാലിന്റെ കുടുംബത്തിന് സഹായ ധനം അനുവദിക്കണം; സിപിഐ എം

By editor on June 13, 2023
0 206 Views
Share

നിഹാലിന്റെ കുടുംബത്തിന് സഹായ ധനം അനുവദിക്കണം; സിപിഐ എം

 

മുഴപ്പിലങ്ങാട്

തെരുവുനായ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ട നിഹാൽ നൗഷാദിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം അനുവദിക്കണമെന്ന് സിപിഐ എം മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കാണാതായത് മുതൽ നിഹാലിനെ കണ്ടെത്താൻ സിപിഐ എം പ്രവർത്തകർ നിതാന്ത പരിശ്രമത്തിലായിരുന്നു. ദുരന്തം നടന്നതുമുതൽ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനും മുതിർന്ന നേതാക്കളുൾപ്പെടെ എത്തിച്ചേർന്നു. എന്നാൽ ദാരുണമായ സംഭവത്തിൽ നാട് വിറങ്ങലിച്ച് നിന്നപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് യുഡിഎഫും എസ്ഡിപിഐ യും ശ്രമിച്ചത്. മുഴപ്പിലങ്ങാട് പഞ്ചായത്തിനെ പ്രതിസ്ഥാനത്ത് നിർത്താനും അത് വഴി രാഷ്ട്രിയ നേട്ടമുണ്ടാക്കാൻ ഇവർ മുന്നോട്ട് വന്നു. പഞ്ചായത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ മൂന്ന് സ്ഥിരം സമിതികൾ ഭരിക്കുന്നത് യുഡിഎഫും എസ്ഡിപിഐ യുമാണ്. സംഭവം നടന്നത് എസ്ഡിപിഐ പ്രതിനിധാനം ചെയ്യുന്ന വാർഡിലും. പ്രദേശത്ത് തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് വാർഡ് അംഗം പോലും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. എന്നിട്ടും പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഖബറടക്കുന്നതതിന് മുമ്പ് തന്നെ പഞ്ചായത്തിനും സിപിഐ എമ്മിനുമെതിരെ വർഗീയ പ്രചരണം നടത്താൻ പോലും ഇവർ മുന്നോട്ടു വന്നു എന്നത് എസ്ഡിപിഐ യുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ എം നടത്തിയ ഇടപെടൽ എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. ഇത്രയും നികൃഷ്ടമായ രീതിയിൽ യുഡിഎഫും എസ്ഡിപിഐ യും സിപിഐ എമ്മിനും പഞ്ചായത്തിനുമെതിരെ നടത്തിയ പ്രചരണങ്ങൾ തികഞ്ഞ അവജ്ഞതയോടെ ജനം തള്ളിക്കളയുമെന്ന് സിപിഐ എം മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *