April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പൂജപ്പുര രവിയുടെ മരണം കലാസാംസ്കാരിക രംഗത്തിന് കനത്ത നഷ്ടം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൂജപ്പുര രവിയുടെ മരണം കലാസാംസ്കാരിക രംഗത്തിന് കനത്ത നഷ്ടം; മുഖ്യമന്ത്രി പിണറായി വിജയന്‍

By editor on June 18, 2023
0 101 Views
Share

അന്തരിച്ച പ്രശസ്ത നടൻ പൂജപ്പുരവിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഫേസ്ബുക്ക് കുറുപ്പിലൂടെ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി എന്ന് കുറിച്ചു.

നാടകാസ്വാദകരുടെ മനസ്സ് കീഴടക്കി കലാരംഗത്ത് കടന്നുവന്ന അദ്ദേഹം പിന്നീട് സിനിമയിലെ ഹാസ്യകഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലൂടെ ജനമനസ്സുകളില്‍ പതിഞ്ഞു നിന്നു. പൂജപ്പുരവിയുടെ മരണം കലാസാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

 

“പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പില്‍ക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച്‌ ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലൂടെ ജനമനസ്സുകളില്‍ പതിഞ്ഞു നിന്നു. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. പൂജപ്പുര രവിയുടെ വിയോഗം കലാ – സാംസ്കാരിക രംഗത്തിന് പൊതുവില്‍ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു”

Leave a comment

Your email address will not be published. Required fields are marked *