April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വേഗം ചെയ്തില്ലെങ്കില്‍ ‘പണി’ കിട്ടും, ഉയര്‍ന്ന പിഴയും! ആധാര്‍-പാന്‍ ലിങ്കിങ് മാത്രമല്ല… ഇനി ദിവസങ്ങള്‍ മാത്രം

വേഗം ചെയ്തില്ലെങ്കില്‍ ‘പണി’ കിട്ടും, ഉയര്‍ന്ന പിഴയും! ആധാര്‍-പാന്‍ ലിങ്കിങ് മാത്രമല്ല… ഇനി ദിവസങ്ങള്‍ മാത്രം

By editor on June 18, 2023
0 106 Views
Share

ആധാര്‍-പാൻ ലിങ്ക് ചെയ്യല്‍, ഉയര്‍ന്ന ഇപിഎഫ് പെൻഷനു വേണ്ടി അപേക്ഷിക്കല്‍ തുടങ്ങിയ നിര്‍ണായകമായ സാമ്ബത്തിക കാര്യങ്ങള്‍ ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണം.

വെറും 12 ദിവസം മാത്രമാണ് ഈ മാസം ഇനി ബാക്കിയുള്ളത്. നിലവില്‍ ലഭ്യമായ സമയപരിധികള്‍ നഷ്‌ടപ്പെടുത്തിയാല്‍ പിഴ അടയ്ക്കല്‍, അക്കൗണ്ട് നിര്‍ജ്ജീവമാക്കല്‍, തുടങ്ങിയതായിരിക്കും ഫലം.

 

ആധാര്‍ പുതുക്കലില്‍ ആശ്വാസ വാര്‍ത്ത, സമയപരിധി നീട്ടി, പക്ഷേ ‘മൊബൈല്‍ നമ്ബറില്‍’ അറിയിപ്പുണ്ട്!

 

ആധാര്‍ – പാൻ ലിങ്കിങ്

 

പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാൻ) ആധാറുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ മാസം പൂര്‍ത്തിയാക്കേണ്ട പ്രധാന ജോലികളില്‍ ഒന്ന്. ജൂണ്‍ 30 ആണ് ആധാര്‍ പാൻകാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി. ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. പാൻകാര്‍ഡ് അസാധുവായാല്‍ നിങ്ങള്‍ക്ക് ഇൻകം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാൻ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നല്‍കിയതിനാല്‍, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നല്‍കാൻ സാധ്യത കുറവാണ്. നിലവില്‍ ആയിരം രൂപ പിഴയടച്ച്‌ പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. സമയപരിധിക്കുള്ളില്‍ ചെയ്തില്ലെങ്കില്‍ പാൻകാര്‍ഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയര്‍ന്ന പിഴയും നല്‍കേണ്ടിവരും. പാൻ – ആധാര്‍ രേഖകള്‍ ജൂണ്‍മാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാൻ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബത്തിക ഇടപാടുകളും തകരാറിലാവും.

 

ഉയര്‍ന്ന പെൻഷന് അപേക്ഷിക്കാം

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ പി എഫ്) വരിക്കാര്‍ക്ക് ഉയര്‍ന്ന പെൻഷനുകള്‍ക്കായി അപേക്ഷിക്കാൻ 2023 ജൂണ്‍ 26 വരെ സമയമുണ്ട്. ഇത് വഴി പ്രതിമാസം നിലവിലുള്ള പരിധിയായ 15,000 രൂപയ്‌ക്കപ്പുറം പെൻഷനിലേക്ക് കൂടുതല്‍ സംഭാവന നല്‍കാൻ കഴിയും. പ്രതിമാസ അടിസ്ഥാന ശമ്ബളത്തിന്റെ ഉയര്‍ന്ന ശതമാനം സംഭാവന ചെയ്യുന്നതിലൂടെ, ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പ്രവര്‍ത്തന വര്‍ഷങ്ങളില്‍ ഒരു വലിയ പെൻഷൻ ഫണ്ട് ശേഖരിക്കാനാകും. 2022 നവംബര്‍ 4-ന് നല്‍കിയ ഉത്തരവിലാണ് സുപ്രീംകോടതി ആദ്യം മാര്‍ച്ച്‌ 3 വരെ സമയപരിധി നിശ്ചയിച്ചത്. നിലവില്‍ 26 ജൂണ്‍ 2023 വരെയാണ് സമയപരിധി.

 

ബാങ്ക് ലോക്കര്‍ കരാര്‍ സമയപരിധി

 

ബാങ്കുകളിലെ ലോക്കര്‍ കരാര്‍ പുതുക്കുന്നതിനുള്ള സമയപരിധിയുടെ പ്രധാനഘട്ടം പൂര്‍ത്തിയാകേ, ജൂണ്‍ മുതലുള്ള മാസങ്ങള്‍ നിര്‍ണായകമാണ്. ജൂണ്‍ 30 നുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബര്‍ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓരോ വ്യക്തിയും സാമ്ബത്തിക നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പിഴയടക്കല്‍ പോലുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും പ്രധാന സാമ്ബത്തികകാര്യങ്ങള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

Leave a comment

Your email address will not be published. Required fields are marked *