April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പണം കൈവശം വയ്ക്കുന്നവരെ അക്രമിക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിന്നില്‍ പ്രമുഖരെന്ന് പോലീസ്

പണം കൈവശം വയ്ക്കുന്നവരെ അക്രമിക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിന്നില്‍ പ്രമുഖരെന്ന് പോലീസ്

By editor on June 21, 2023
0 79 Views
Share

പാലക്കാട്: ചെര്‍പ്പുളശ്ശേരി തൃക്കടീരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ മറ്റൊരു ബൈക്കിലെത്തി ഇടിച്ച്‌ വീഴ്ത്തി, കരാറുകാരന്‍റെ ബൈക്കും രണ്ട് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന ഏഴ് പേരടങ്ങുന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലെ 3 പേരെ അറസ്റ്റ് ചെയ്തു.

സംഘത്തിലെ മറ്റ് നാല് പേര്‍ ഒളിവിലാണ്. നാല് ബൈക്കുകളിലായാണ് സംഘം ആക്രമണം നടത്തിയത്. തട്ടിയെടുത്ത ബൈക്ക് പോലീസ് കണ്ടെടുത്തു. പ്രതികളായ പാലക്കാട് കല്ലിങ്കലില്‍ താമസിക്കുന്ന കല്‍മണ്ഡപം വടക്കുമുറി ബഷീറിന്‍റെ മകൻ മുഹമ്മദ് ഹാരിസ്(33), കൊഴിഞ്ഞാംപാറ സ്വദേശി ഹനീഫയുടെ മകൻ സിക്കന്ദര്‍ ബാഷ(35), കരിമ്ബുഴ സ്വദേശിയും കോട്ടായി ഓടനൂരില്‍ താമസം സുലൈമാൻ മകൻ ജിൻഷാദ്(27) എന്നിവരാണ് അറസ്റ്റിലായത്.

 

അക്രമിസംഘം ഉപയോഗിച്ച ഒരു ബൈക്കും പോലീസ് കണ്ടെടുത്തു. 2023 ഏപ്രില്‍ 6 ന് തൃക്കടീരിയില്‍ വെച്ചായിരുന്നു കരാറുകാരൻ കോതകുര്‍ശ്ശി സ്വദേശി ഗോപാലകൃഷ്ണനെ ആക്രമിച്ച്‌ പണവും ബൈക്കും ഫോണും കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസിന്‍റെ നിര്‍ദ്ദേശപ്രകാരം ചെര്‍പ്പുളശേരി സി.ഐ. ശശികുമാറിന്‍റെ മേല്‍നോട്ടത്തില്‍ എസ് ഐ പ്രമോദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമി സംഘത്തിന് നേതൃത്വം നല്‍കുന്നവരുടെ നിര്‍ദ്ദേശം ലഭിക്കുന്നതനുസരിച്ച്‌ കുഴല്‍ പണ വിതരണ സംഘത്തെ പിന്തുടര്‍ന്ന് ആക്രമിച്ച്‌ പണവും വണ്ടിയും തട്ടിയെടുക്കലാണ് പിടിയിലായ ക്വട്ടേഷൻ സംഘത്തിന്‍റെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു.

കരാറുകാരനായ ഗോപാലകൃഷ്ണന്‍റെ പക്കല്‍ പണമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. അക്രമികള്‍ ഉപയോഗിച്ച ഒരു ബൈക്കും കരാറുകാരന്‍റെ മോഷണം പോയ ബൈക്കും പണവും പൊലീസ് കണ്ടെടുത്തു. ഇതിനിടെ മോഷ്ടിച്ച്‌ ബൈക്കിന് വ്യാജ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിച്ച്‌ മറ്റൊരു സ്ഥലത്ത് വച്ച്‌ കുഴല്‍പണം തട്ടാന്‍ ഈ സംഘം ശ്രമം നടത്തിയെന്നും പോലീസ് അറിയിച്ചു. ക്വട്ടേഷൻ സംഘം ഉപയോഗിച്ച 4 ബൈക്കുകളുടെയും നമ്ബര്‍ വ്യാജമാണ്. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്ബറുകളുടെ വിലാസവും വ്യാജമാണെന്നും പോലീസ് കണ്ടെത്തി. കുഴല്‍പ്പണ വിതരണക്കാരെയും മറ്റ് ആവശ്യങ്ങള്‍ക്കായി പണം കൈവശം സൂക്ഷിക്കുന്നവരെയും കണ്ടെത്തി വിവരം നല്‍കുന്ന ഒരു സംഘം പ്രബലന്മാരായ പ്രമുഖര്‍ തന്നെ അക്രമികള്‍ക്ക് പുറകിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിച്ച്‌ വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എസ് ഐ പ്രമോദ്, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സിപിഒമാരായ രാജീവ്, അജീഷ് ബാബു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *