April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കേരളത്തിലെ ഹവാല ഇടപാട്; കണ്ണികളെ തേടി ഇഡി, റെയ്ഡില്‍ 1.50 കോടി രൂപ കണ്ടെത്തി, 50 മൊബൈലുകളും കണ്ടുകെട്ടി

കേരളത്തിലെ ഹവാല ഇടപാട്; കണ്ണികളെ തേടി ഇഡി, റെയ്ഡില്‍ 1.50 കോടി രൂപ കണ്ടെത്തി, 50 മൊബൈലുകളും കണ്ടുകെട്ടി

By editor on June 21, 2023
0 168 Views
Share

ദില്ലി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വൻതോതില്‍ വിദേശ കറൻസികളും കള്ളപ്പണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

തിങ്കളാഴ്ചയാണ് കേരളത്തില്‍ 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഹവാല കണ്ണികളെയും വിദേശ കറൻസികള്‍ മാറ്റി നല്‍കുന്ന അനധികൃത ഇടപാടുകാരെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇഡി വ്യക്തമാക്കി.

റെയ്ഡില്‍ 15 രാജ്യങ്ങളുടെ ഒന്നര കോടിയോളം രൂപ മൂല്യം വരുന്ന വിദേശ കറൻസികളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. വിദേശ കറൻസികള്‍ മാറ്റി നല്‍കുന്ന അനധികൃത ഇടപാടുകാരില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1.40 കോടി രൂപയും കണ്ടെടുത്തതായി ഇഡി അറിയിച്ചു. 50 മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടികൂടി. കേസില്‍ തുടര്‍അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ദുബൈ, യുഎസ്,കാനഡ എന്നിവിടങ്ങളില്‍ നിന്നാണ് ഹവാല പണം എത്തിന്നതെന്നും ഇഡി പുറത്തിറക്കിയ റിലീസില്‍ വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *