April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നാദാപുരത്ത് പകർച്ചപനിക്കെതിരെ മുന്നൊരുക്കം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

നാദാപുരത്ത് പകർച്ചപനിക്കെതിരെ മുന്നൊരുക്കം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

By editor on June 21, 2023
0 76 Views
Share

നാദാപുരത്ത് ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി,”മുന്നൊരുക്കം “പരിപാടി സംഘടിപ്പിച്ചു .

തൊട്ടടുത്ത പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാദാപുരത്ത് ഡെങ്കിപ്പനി പ്രതിരോധ ത്തിൻറെ ഭാഗമായി ജനപ്രതിനിധികളുടെയും ,ആരോഗ്യവകുപ്പ് ജീവനക്കാരുടേയും ,ആശാ സന്നദ്ധപ്രവർത്തകർ മാരുടെയും നേതൃത്വത്തിൽ “മുന്നൊരുക്കം “പരിപാടി സംഘടിപ്പിച്ചു എല്ലാ മാസവും പത്താം തീയതി പ്രതിമാസ ആരോഗ്യപ്രവർത്തകർ മാരുടെ യോഗം പഞ്ചായത്തിൽ വിളിച്ചു ചേർക്കുവാനും ഈ മസം 26 മുതൽ അടുത്ത മാസം പത്താം തീയതി വരെ കൊതുകുനിവാരണ പ്രവർത്തനത്തിന്റെ ഭാഗമായി മുഴുവൻ വീടുകളുടെയും അടുക്കള ഭാഗം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന നടത്തുവാനും തീരുമാനിച്ചു ,ഇതിനു മുന്നോടിയായി 22 വാർഡുകളിലും ഇരുപത്തിയഞ്ചാം തീയതിക്ക് മുമ്പായി വാർഡ് സാനിറ്റേഷൻ യോഗം ചേരുവാനും അടച്ചിട്ട വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്തിൽ നൽകുവാനും അതിർത്തി വാർഡുകളിൽ ദ്രുത പരിശോധന നടത്തുവാനും ,കഴിഞ്ഞവർഷം ഡെങ്കിപ്പനി ,എലിപ്പനി വന്ന വാർഡുകളിൽ സ്പെഷ്യൽ പരിശോധന നടത്തുവാനും ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ രാത്രികാല പരിശോധന നടത്തുവാനും തീരുമാനിച്ചു .കൊതുക് നിവാരണ പ്രവർത്തനങ്ങളിലും മാലിന്യനിർമാർജന പ്രവർത്തനങ്ങളിലും സഹകരിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് 269 /278 പ്രകാരം നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു ,മുന്നൊരുക്കം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു ,വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ ,എം സി സുബൈർ ജനീദ ഫിർദൗസ് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,മെഡിക്കൽ ഓഫീസർ ഡോ .കെ ജമീല ,ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു ജെ.എച്ച്.ഐ കുഞ്ഞിമുഹമ്മദ്‌.കെ, പ്രസാദ്.സി.എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *