April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കടുത്ത ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും: മദനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

കടുത്ത ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും: മദനിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

By editor on June 27, 2023
0 162 Views
Share

കൊച്ചി: കൊച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം നേരിട്ട അബ്ദുള്‍ നാസര്‍ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

കടുത്ത ചര്‍ദ്ദിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നേരിട്ടതിനെ തുടര്‍ന്നാണ് മദനിയെ അഡ്മിറ്റ് ചെയ്തത്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനി ഇന്ന് കൊല്ലത്തേക്ക് പോകില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഭേദമായ ശേഷമായിരിക്കും ഇനി യാത്ര തുടരുക.

 

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് പിഡിപി ചെയര്‍മാൻ അബ്ദുള്‍നാസര്‍ മദനി കേരളത്തിലെത്തിയത്. അച്ഛന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാൻ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയത്. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. ജൂലൈ ഏഴിനാണ് അദ്ദേഹത്തിന് തിരികെ ബെംഗളുരുവിലെത്തേണ്ടത്. രാത്രി ഏഴേകാലോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കി. തുടര്‍ന്ന് ആലുവയില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര പുറപ്പെട്ട അദ്ദേഹത്തിന് കടുത്ത ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

മദനിയുടെ സുരക്ഷയ്ക്ക് 10 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രണ്ട് പേര്‍ മദനിക്കൊപ്പം വിമാനത്തിലും മറ്റുള്ളവര്‍ റോഡ് മാ‍ര്‍ഗവും കേരളത്തിലെത്തി. അച്ഛനെ കാണാനും അച്ഛനൊപ്പം കുറച്ചു ദിവസം ചിലവഴിക്കാനുമാണ് മദനി കേരളത്തിലെത്തിയത്. ഭാര്യയും മകനും അടക്കം അദ്ദേഹത്തോടൊപ്പമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *