April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സാഹോദര്യവും മതസൗഹാര്‍ദ്ദവുമുള്ള നാടായി കേരളം നിലനിര്‍ത്താന്‍ ഈ ദിനം പ്രചോദനമാകട്ടെ; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

സാഹോദര്യവും മതസൗഹാര്‍ദ്ദവുമുള്ള നാടായി കേരളം നിലനിര്‍ത്താന്‍ ഈ ദിനം പ്രചോദനമാകട്ടെ; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

By editor on June 28, 2023
0 111 Views
Share

തിരുവനന്തപുരം: ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും മതസൗഹാര്‍ദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസയില്‍ പറഞ്ഞു.

..

ആശംസക്കുറിപ്പിങ്ങനെ…

ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേത്. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സാഹോദര്യവും മതസൗഹാര്‍ദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച്‌ എല്ലാ മനുഷ്യര്‍ക്കും ഒത്തുചേര്‍ന്ന് ബലി പെരുന്നാള്‍ ആഘോഷിക്കാൻ സാധിക്കണം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നു.

 

സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബക്രീദ് അവധി ജൂണ്‍ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. ജൂണ്‍ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 28നും 29നും അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. നേരത്തെ, കേരളത്തില്‍ പെരുന്നാള്‍ അവധി രണ്ട് ദിവസമായിരിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു.

 

ബലി പെരുന്നാള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാൻ തീരുമാനിച്ചത്. പെരുന്നാള്‍ കണക്കിലെടുത്ത് രണ്ട് ദിവസം അവധി നല്‍കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ വ്യാഴാഴ്ച (ജൂണ്‍ 29) ആണ് ബലി പെരുന്നാള്‍.

 

Leave a comment

Your email address will not be published. Required fields are marked *