April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം; പ്രശംസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷ

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം; പ്രശംസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷ

By editor on July 2, 2023
0 262 Views
Share

രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെ പ്രശംസിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവി.

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കുന്നെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ശാരദ ദേവി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച്‌ ബിജെപി ദേശീയ നേതൃത്വവും അസം മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഭിന്ന പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷ രംഗത്തെത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സമാധാനത്തിലേക്ക് നീങ്ങുന്നത് കണ്ട് കോണ്‍ഗ്രസിന് ആശങ്കയാണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചത്.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയും അസം മുഖ്യമന്ത്രിയും പ്രതികരണവുമായി രംഗത്തെത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു കലാപം പൊട്ടി പുറപ്പെട്ട ചുരാചന്ദ്പൂരിലേക്ക് പ്രവേശിച്ചത്. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമായിരുന്നു യാത്ര. പൊലീസിന്റെ എതിര്‍പ്പിനെ മറികടന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

 

 

Leave a comment

Your email address will not be published. Required fields are marked *