April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഇന്ന് 2023 ജൂലൈ 03 (1198 മിഥുനം 18) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂലൈ 03 വർഷത്തിലെ 184 (അധിവർഷത്തിൽ 185)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 181 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝 *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️

ഇന്ന് 2023 ജൂലൈ 03 (1198 മിഥുനം 18) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂലൈ 03 വർഷത്തിലെ 184 (അധിവർഷത്തിൽ 185)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 181 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝 *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️

By editor on July 3, 2023
0 116 Views
Share

*ഇന്ന് 2023 ജൂലൈ 03 (1198 മിഥുനം 18) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*

📝📝📝📝📝📝📝📝

*കലണ്ടർ പ്രകാരം ജൂലൈ 03 വർഷത്തിലെ 184 (അധിവർഷത്തിൽ 185)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 181 ദിവസങ്ങൾ കൂടിയുണ്ട്.*

📝📝📝📝📝📝📝📝

 

*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*

♾️♾️♾️♾️♾️♾️♾️♾️

*💠അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം*

 

*💠ഇന്ന് സെൻറ് തോമസ് ദിനം/ദുക്‌റാന തിരുനാൾ/തോറാന*

 

*💠അനുസരണക്കേട് ദിനം*

 

*💠അമേരിക്കൻ റെഡ്നെക്ക് ദിനം*

 

*💠ദേശീയ സ്വതന്ത്ര ബിയർ റൺ ദിനം*

 

*💠വനിതാ ദിനം (മ്യാൻമർ)*

 

*💠വാൻ മഹോത്സവ് (ഇന്ത്യ)*

 

*💠കാരികോം ദിനം (ഗയാന)*

 

*💠സ്വാതന്ത്ര്യദിനം (ബെലാറസ്)*

 

*💠ട്രാഫിക് പട്രോൾ ദിനം (റഷ്യ)*

 

*💠വീരന്മാരുടെ ദിനം (സാംബിയ)*

 

*💠മാതൃദിനം (ദക്ഷിണ സുഡാൻ)*

 

*💠ഭരണഘടനാ ദിനം (കേമാൻ ദ്വീപുകൾ)*

 

*💠ദേശീയ ഫ്രൈഡ് ക്ലാം ദിനം (യുഎസ്എ)*

 

*💠ദേശീയ ഈറ്റ് ബീൻസ് ദിനം (യുഎസ്എ)*

 

*💠ദേശീയ ചോക്ലേറ്റ് വേഫർ ദിനം (യുഎസ്എ)*

 

*💠വിമോചന ദിനം (അമേരിക്കൻ വിർജിൻ ദ്വീപുകൾ)*

 

*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️♾️

 

*🌐394* – “`സെൻറ് തോമസിന്റെ അസ്ഥികൾ മൈലാപ്പൂരിൽ നിന്ന് കടത്തി ഖാബിൻ എന്ന വ്യാപാരി തുർക്കിയിലെ ഉറഹയിൽ സംസ്കരിച്ചു.( എഡി 165 എന്നും രേഖയുണ്ട്)“`

 

*🌐987* – “`1792-ലെ ഫ്രഞ്ചുവിപ്ലവം വരെ ഫ്രാൻസ് ഭരിച്ച കാപെഷ്യൻ സാമ്രാജ്യത്തിലെ ആദ്യ രാജാവായ ഹഗ് കാപെറ്റ് അധികാരത്തിലേറി.“`

 

*🌐1754* – “`ജോർജ് വാഷിങ്ടൺ നെസെസ്സിറ്റി കോട്ട ഫ്രഞ്ചു പട്ടാളത്തിന്‌ അടിയറ വച്ചു.“`

 

*🌐1767* – “`നോർ‌വേയിലെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴയ വർത്തമാനപ്പത്രമായ അഡ്രെസ്സീവിസെൻ (Adresseavisen) ആദ്യമായി പുറത്തിറങ്ങി.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1778* – “`ഓസ്ട്രിയക്കെതിരെ പ്രഷ്യ യുദ്ധം പ്രഖ്യാപിച്ചു.“`

 

*🌐1819* – “`ലോകത്തിലെ ആദ്യത്തെ സേവിങ്സ് ബാങ്ക് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു.“`

 

*🌐1848* – “`ഇപ്പോൾ വെർജിൻ ഐലന്റ്സ് എന്നറിയപ്പെടുന്ന ഡാനിഷ് വെസ്റ്റിന്റീസിൽ അടിമകളെ സ്വതന്ത്രരാക്കി.“`

 

*🌐1886* – “`അന്തരിക ദഹന യന്ത്രം പ്രയോജനപ്പെടുത്തുന്ന വാഹനത്തിൻറെ ആദ്യപ്രദർശനം ജർമ്മൻ കാർ എൻജിനീയറായ കാൾ ബെൻസ് നടത്തി.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐1962* – “`ഫ്രാൻസിനെതിരെയുള്ള അൾജീരിയയുടെ സ്വാതന്ത്ര്യസമരം അവസാനിച്ചു.“`

 

*🌐1988* – “`അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാനിയൻ വിമാനങ്ങളെ വെടിവെച്ചിട്ടു.“`

 

*🌐2013* – “`ഈജിപ്ഷ്യൻ അട്ടിമറി: മൊർസിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം നാല് ദിവസത്തെ പ്രതിഷേധം നടന്നു.“`

 

*🌐2019* – “`ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് ലിപ്റ്റനെ അതിന്റെ ഇടക്കാല നേതാവായി നിയമിച്ചു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌐2020* – “`ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി രാജിവെച്ചു“`

 

*🌐2020* – “`COVID 19-ൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഭൂരഹിതരായ കർഷകർക്ക് 1,040 കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നതിനായി ഒഡീഷ സർക്കാർ നബാർഡിന്റെ സഹകരണത്തോടെ “Balaram” എന്നൊരു പദ്ധതി ആരംഭിച്ചു.“`

 

*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️

 

*🌹കെ.കെ. ഉഷ* – “`2000-2001 ൽ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായിരുന്നു കെ.കെ. ഉഷ (ജനനം ജൂലൈ 3 1939). കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിതയാണ്‌ കെ.കെ. ഉഷ.1991 ഫെബ്രുവരി 25 മുതൽ ജൂലൈ 3 2001 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റീസുമായിരുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ഹർഭജൻ സിങ്* – “`ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ്ജ (ജനനം: 3 ജൂലൈ 1980 ). 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. 1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ദ ടർബനേറ്റർ എന്നാണ് വിശേഷിപ്പിക്കാറ്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹അടൂർ ഗോപാലകൃഷ്ണൻ* – “`ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളി ചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3 നു ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹കനിഹ സുബ്രമണ്യം* – “`മലയാളചലച്ചിത്ര വേദിയിലും, തമിഴ് ചലച്ചിത്ര വേദിയിലും കനിഹ (ജനനം ജൂലൈ 3, 1982)എന്നും തെലുഗു ചലച്ചിത്ര വേദിയിൽ ശ്രവന്തി എന്നു അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്.1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. കനിഹ, അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹തരുണി സച്ച്ദേവ്* – “`ഇന്ത്യൻ ചലച്ചിത്ര-പരസ്യ ബാലതാരമായിരുന്നു തരുണി സച്ച്ദേവ് (ജനനം 1998 ജൂലൈ 3, 1998 – മരണം മേയ് 14, 2012). വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹അദ്‌ലർ ഡൻക്‌മാർ* – “`വാസ്തുവിദ്യാ വിദഗ്ദ്ധനായ ജർമൻ (യു.എസ്.) എൻജിനീയറായിരുന്നു അദ്‌ലർ ഡ്ൻക്മാർ. ജർമനിയിൽ 1844 ജൂലായ് 3-ന് ജനിച്ചു. ഷിക്കാഗോയിലെ സെൻട്രൽ മ്യൂസിക് ഹാൾ അദ്‌ലറുടെ പ്രധാന നിർമിതികളിൽ ഒന്നാണ്. ഇതിന്റെ നിർമ്മാണത്തിൽ ധ്വാനികശാസ്ത്രം (Acoustics) ഏറ്റവും ഫലപ്രദമായി ഇദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹അനിൽ ബൊക്കീൽ* – “`ഔറംഗാബാദിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയർ ആയ അനിൽ ബൊക്കിൽ (ജനനം 3 ജൂലൈ 1963) ഒരു സാമൂഹ്യ പ്രവർത്തകനാണ്. ഭാരതത്തിലെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പല നിർദ്ദേശങ്ങളൂം ഇവർ മുന്നോട്ട് വക്കുന്ന പൂന അടിസ്ഥാനമായുള്ള അർത്ഥക്രാന്തി സംസ്ഥാൻ സാമ്പത്തിക സംഘടനയിലെ അംഗം ആണ് ഇദ്ദേഹം.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ജൂലിയൻ അസാൻജ്* – “`ആസ്ത്രേലിയൻ പ്രസാധകനും ഇന്റർനെറ്റ് ആക്റ്റിവിസ്റ്റുമാണ് ജൂലിയൻ പോൾ അസാൻജ് (ജനനം 3 ജൂലൈ 1971).ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ കൂടിയായ അസാൻജ് വിക്കിലീക്‌സ് എന്ന വെബ്സൈറ്റിന്റെ പത്രാധിപരുമാണ്. 2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് മൂന്ന് മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഇദ്ദേഹത്തിന് നൽകി.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ടോം ക്രൂയ്‌സ്* – “`തോമസ് ക്രൂസ് മപോദർ നാലാമൻ എന്ന ടോം ക്രൂസ് (ജനനം ജൂലൈ 3, 1962) ഒരു അമേരിക്കൻ നടനും നിർമ്മാതാവുമാണ്. അദ്ദേഹം മൂന്ന് അക്കാദമി പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ഫ്രാൻസ് കാഫ്‌ക* – “`ഇരുപതാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു ഫ്രാൻസ് കാഫ്ക (ജൂലൈ 3, 1883 – ജൂൺ 3, 1924). പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹റിച്ചാർഡ് ഹാഡ്‌ലി* – “`സർ റിച്ചാർഡ് ജോൺ ഹാഡ്‌ലി (ജ. ജൂലൈ 3, 1951) ന്യൂസിലൻ‌ഡിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ്. എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ എന്ന നേട്ടം ആദ്യമായി കൈവരിച്ചത്“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹വി.എം. താർകുണ്ഡെ* – “`മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കുംമായി പോരാടിയ ഭാരതത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു വി.എം. താർകുണ്ഡെ എന്ന വിതൽ മഹാദിയോ താർകുണ്ഡെ (ജൂലൈ 3, 1909 – മാർച്ച് 22, 2004).“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌹ഷാക്ലോദ് ദുവാല്യേ* – “`മുൻ ഹെയ്തി ഭരണാധികാരിയാണ് ഷാക്ലോദ് ദുവാല്യേ (ജൂലൈ 3, 1951 – ഒക്ടോ: 4, 2014).1971 ൽ പിതാവിന്റെ മരണത്തിനു ശേഷം അധികാരത്തിലെത്തിയ ദുവാല്യേ 1986 ൽ പൊതുജനപ്രക്ഷോഭം ഉണ്ടാകുന്നതുവരെ ഭരണത്തിൽ തുടർന്നു. തുടർന്നു ഫ്രാൻസിൽ അഭയം തേടി. ബേബി ദോക് എന്ന അപരനാമത്തിലും ദുവാല്യേ അറിയപ്പെട്ടിരുന്നു.““

 

*🌷സ്മരണകൾ🔻🔻🔻*

♾️♾️♾️♾️♾️♾️♾️♾️

 

*🌷ബോധേശ്വരൻ* – “`സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്നു ബോധേശ്വരൻ (28 ഡിസംബർ 1901 – 3 ജൂലൈ 1990) കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവർ പുത്രിമാരാണ്. ജയ ജയ കേരള കോമള ധരണീ എന്ന വരികൾ ഏറെ പ്രശസ്തമാണ്. ഈ ഗാനത്തെ കേരളത്തിന്റെ സാംസ്‌കാരികഗാനമായി 2014 ൽ പ്രഖ്യാപിച്ചു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷സ്വർണ്ണകുമാരീ ദേവി* – “`ബംഗാളിൽ നിന്നുള്ള ഒരു കവയിത്രിയും, നോവലിസ്റ്റും, സംഗീതജ്ഞയും, സാമൂഹ്യപ്രവർത്തകയും ആയിരുന്നു സ്വർണ്ണകുമാരീ ദേവി(ജനനം ഓഗസ്റ്റ് 28, 1855 – മരണം ജൂലൈ 3, 1932). ബംഗാളി ഭാഷയിലെ വനിതാ എഴുത്തുകാരിൽ പുറം ലോകം അംഗീകരിച്ച ആദ്യ വനിത കൂടിയായിരുന്നു ഇവർ.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷തെങ്ങമം ബാലകൃഷ്ണൻ* – “`കേരളത്തിലെ പ്രമുഖനായ സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു തെങ്ങമം ബാലകൃഷ്ണൻ(01 ഏപ്രിൽ 1927 -03 ജൂലൈ 2013).നാലാം കേരള നിയമ സഭാംഗമായിരുന്നു.“`

𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻

*🌷കെ. ദാമോദരൻ* – “`കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ(ഫെബ്രുവരി 05, 1912 -ജൂലൈ 3, 1976).“`

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿

Leave a comment

Your email address will not be published. Required fields are marked *