April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ചമ്ബക്കുളത്ത് മുങ്ങിയത് വനിതകള്‍ തുഴഞ്ഞ വള്ളം: മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി, ആശുപത്രിയില്‍

ചമ്ബക്കുളത്ത് മുങ്ങിയത് വനിതകള്‍ തുഴഞ്ഞ വള്ളം: മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി, ആശുപത്രിയില്‍

By editor on July 3, 2023
0 233 Views
Share

 

ആലപ്പുഴ: ചമ്ബക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി.

22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതില്‍ 17 പേരും വനിതകളാണ്. ഇവരെ ചമ്ബക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും എസ്പിയും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ചമ്ബക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവര്‍ത്തകര്‍ തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ വള്ളം ആണ് മുങ്ങിയത്. കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് മറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനല്‍ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനല്‍ മത്സരം ആയിരുന്നു നടന്നത്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകട സമയത്ത് ജില്ലാ കളക്ടര്‍ ഹരിത, സ്ഥലം എംഎല്‍ എ, മന്ത്രി പി പ്രസാദ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഉടൻ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശിക്കുകയുമായിരുന്നു. കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. വള്ളത്തിലുണ്ടായിരുന്ന സ്ത്രീകള്‍ എല്ലാവരും നീന്തല്‍ അറിയാവുന്നവരായിരുന്നു. വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ വന്‍ അപകടം ഒഴിവായി.

Leave a comment

Your email address will not be published. Required fields are marked *