April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കാസര്‍കോടും റെഡ് ! 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ഇടത്ത് ഓറഞ്ച്, എന്‍ഡിആര്‍എഫ് സംഘമെത്തി; മഴക്കെടുതിയില്‍ കേര

കാസര്‍കോടും റെഡ് ! 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ഇടത്ത് ഓറഞ്ച്, എന്‍ഡിആര്‍എഫ് സംഘമെത്തി; മഴക്കെടുതിയില്‍ കേര

By editor on July 4, 2023
0 95 Views
Share

തിരുവനന്തപുരം : കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം.കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.

ഇടുക്കി, എറണാകുളം ജില്ലകളിലൊപ്പം കാസര്‍കോട് ജില്ലയിലും റെഡ് മുന്നറിയിപ്പാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കൻ, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ മന്ത്രി വൈകീട്ട് ഉന്നതല യോഗം വിളിച്ചു. കളക്ടര്‍മാര്‍, ആ‌ര്‍ഡിഒമാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലകളില്‍ വേണ്ട മുൻകരുതല്‍ നടപടകള്‍ സ്വീകരിക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഏഴ് എൻഡിആര്‍എഫ് സംഘങ്ങളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് നിലവില്‍ എൻഡിആര്‍എഫ് സംഘങ്ങള്‍. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മഴക്കെടുതി രൂക്ഷം

കനത്ത മഴയിലും കാറ്റിലും മരം വീണ് കൊച്ചി പാലാരിവട്ടത്ത് ദമ്ബതികള്‍ക്ക് പരിക്ക്. കൊച്ചി സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ മരം വീണ് പരിക്കേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിവിധ ജില്ലകളില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു. തോട്ടപ്പള്ളിയില്‍ പൊഴി മുറിക്കുന്നതിനിടെ കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്കായി തെരച്ചില്‍ തുടരുന്നു. പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കിലാണ് മഴ ശക്തമാണ്. പമ്ബയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുരുമ്ബൻമൂഴി കോസ് വേ മുങ്ങി. ആദിവാസി കോളനി ഉള്‍പ്പെടെ 250 ല്‍ അധികം കുടുംബങ്ങള്‍

ഇവിടെ ഒറ്റപ്പെട്ടു.

 

കോഴിക്കോട് വടകരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. സാന്റ് ബാങ്ക്സിലെ സഫിയയുടെ വീടാണ് മേല്‍ക്കൂര അകത്തേക്ക് ഇടിഞ്ഞുവീണ് തകര്‍ന്നത്. സഫിയയുടെ മകൻ വീടിനകത്തുണ്ടായിരുന്നെങ്കിലും മേല്‍ക്കൂര ഇടിയുന്ന ശബ്ദം കേട്ട് ഇറങ്ങി ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

 

തൃശ്ശൂര്‍ പെരിങ്ങാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന കൂറ്റൻ മാവ് റോഡിലേക്ക് കടപുഴകി വീണു. പെരിങ്ങാവില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് കടക്കുന്ന പാതയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ കൂടിയാണ് സംഭവം. ഫയര്‍ഫോഴ്സ്‌എത്തി ഉപകരണങ്ങളില്ല എന്ന് പറഞ്ഞ് മടങ്ങിയെന്ന ആരോപണവുമായി വാര്‍ഡ് കൗണ്‍സിലര്‍ ഗോപകുമാര്‍ രംഗത്തെത്തി. പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലില്‍ പതിനൊന്നു മണിയോടെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി നാട്ടുകാര്‍ക്കൊപ്പം മരമുറിക്കാൻ ചേര്‍ന്നു. ഉച്ചയോടെ ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി കേബിള്‍ ബന്ധം ശരിയാക്കാൻ സമയമെടുക്കും.

Leave a comment

Your email address will not be published. Required fields are marked *