April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിടരും മുമ്ബേ പൊലിഞ്ഞ ജീവന്‍, ആയിഷത്ത് മിന്‍ഹ തീരാ നോവ്,സ്കൂളില്‍ മരംവീണ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

വിടരും മുമ്ബേ പൊലിഞ്ഞ ജീവന്‍, ആയിഷത്ത് മിന്‍ഹ തീരാ നോവ്,സ്കൂളില്‍ മരംവീണ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു

By editor on July 4, 2023
0 138 Views
Share

കാസര്‍കോട്: അംഗടിമുഗര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കോമ്ബൗണ്ടില് മരം മുറിഞ്ഞ് വീണ് മരിച്ച ആയിഷത്ത് മിന്‍ഹയുടെ (11) മൃതദേഹം സംസ്ക്കരിച്ചു.

ഇന്ന് രാവിലെ പത്തരയോടെ നൂറുകണക്കിന് പേരുടെ സാന്നിധ്യത്തില്‍ പെര്‍ളാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.

ഇന്നലെ വൈകുന്നേരമാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹ മരം ഒടിഞ്ഞ് ദേഹത്ത് വീണുണ്ടായ അപടത്തില്‍ മരിച്ചത്. വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികള്‍ സ്കൂള്‍ വിട്ട് പടവുകളിറങ്ങി വരുമ്ബോള്‍ കോമ്ബൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ഈ സമയത്ത് കുട ചൂടി വരികയായിരുന്ന ആയിഷത്ത് മിൻഹയുടെ ദേഹത്തേക്കാണ് മരം വീണത്

.സ്കൂള്‍ കോമ്ബൗണ്ടിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണെന്ന് എകെഎം അഷ്റഫ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ മരം അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. മരത്തിന് കേടുള്ളതായുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പുറത്തുനിന്ന് കണ്ടാല്‍ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണതെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

 

അതേ സമയം ജില്ലയിലെ എല്ലാ സ്കൂളുകളിലെയും അപകടാവസ്ഥയിലുള്ള മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി റിപ്പോര്‍ട്ട് നല്‍കാൻ ജില്ലാ കളക്ടര്‍ ഇമ്ബശേഖര്‍ ഉത്തരവിട്ടു. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സര്‍ക്കാര്‍ കുടുംബത്തിനായി ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *