April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പ ചുമത്തി ജയിലിലടച്ചു

By editor on July 4, 2023
0 165 Views
Share

*കാപ്പ ചുമത്തി ജയിലിലടച്ചു*

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടേരി, മാങ്ങാട്ടിടം സ്വദേശിയായ അർഷാദ് പള്ളിക്കണ്ടി , വയസ്സ് 31 ,നവാസ് മൻസിൽ എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ IPS ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ദേഹോപദ്രവം , കൊലപാതകശ്രമം, , ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനെ ഭീഷണി പെടുത്തുകയും വാഹനം ഇടിച്ച് പരികേൽപ്പിച്ചതിനും, സ്പോടകവസ്തു കൈകാര്യം ചെയ്യൽ, ആയുധം കൈവശം വെക്കൽ എന്നിങ്ങനെ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട് .കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *