April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിജയോത്സവം 2023 സംഘടിപ്പിച്ചു

വിജയോത്സവം 2023 സംഘടിപ്പിച്ചു

By editor on July 5, 2023
0 119 Views
Share

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്നും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം വിജയോത്സവം2023 കുളം ബസാറിൽ വച്ച് നടന്നു.

ഈ കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർ ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ, എംബിബിഎസ് ബിരുദം നേടിയവർ നീറ്റ് പരീക്ഷയിൽ വിജയിച്ചവർ എന്നിങ്ങനെ വിവിധ മേഖലകളിൽ വിജയിച്ചവരെ അനുമോദിച്ചു അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. അഡ്വക്കറ്റ് ബിനോയ് കുര്യൻ ഉൽഘാടനം ചെയ്തു .പാർട്ടി ഏറിയാ കമ്മറ്റി അംഗം.കെ.വി.പത്മനാഭൻ.അദ്ധ്യക്ഷം വഹിച്ചുഇതോടൊപ്പം വിദ്യാഭ്യാസത്തിന്റെ നൂതന സാധ്യതകൾ എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസിലർ പ്രൊഫസർ എ പി കുട്ടികൃഷ്ണ മാസ്റ്റർ ക്ലാസ് എടുത്തു.പത്താംതരം മുതൽ മുകളിലോട്ട് പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമാവുന്നതാണ് ഈ ക്ലാസ്.കെ.വി.ബിജു.കെ.ശോഭ.ടി.സജിത.കെ.രത്ന ബാബു.എം.പി.ഹാബിസ്. എന്നിവർ അശംസ അർപ്പിച്ച് സംസാരിച്ചു.എം.രാധാകൃഷ്ണൻ.സ്വാഗതം പറഞ്ഞു കുനോത്ത് ബാബു നന്ദി രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *