April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പെരുമഴക്ക് ശമനമില്ല; പ്രൊഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പടെ നാളെയും അവധി പ്രഖ്യാപിച്ച്‌ കണ്ണൂര്‍ ജില്ലാ കളക്ടര്‍

പെരുമഴക്ക് ശമനമില്ല; പ്രൊഫഷണല്‍ കോളേജുകള്‍ക്കുള്‍പ്പടെ നാളെയും അവധി പ്രഖ്യാപിച്ച്‌ കണ്ണൂര്‍ ജില്ലാ കളക്ടര്‍

By editor on July 6, 2023
0 126 Views
Share

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌ വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

 

കളക്ടറുടെ അറിയിപ്പ്

 

ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച്‌ ഉത്തരവാകുന്നു.

മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

 

കേരളത്തിന് ശുഭവാര്‍ത്ത! കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ സൂചന, അതിതീവ്രമഴക്ക് ഇന്ന് അറുതിയായേക്കും

 

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തില്‍ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളില്‍ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ജലജന്യരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും കരുതിയിരിക്കണം. ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ കൈക്കൊള്ളണം. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *