April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാര്‍, പുതിയ പദവി നല്‍കി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് കനയ്യകുമാര്‍, പുതിയ പദവി നല്‍കി ഹൈക്കമാന്‍ഡ്

By editor on July 6, 2023
0 158 Views
Share

ദില്ലി: കോണ്‍ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് ചുമതല നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്റ്.

എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണുഗോപാല്‍ അറിയിച്ചു. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാര്‍ട്ടി മാറ്റം ദേശീയ തലത്തിലുള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സിപിഐയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളര്‍ച്ചയും സിപിഐയില്‍ തന്നയായിരുന്നു. ഇപ്പോള്‍ ഇക്കാണുന്ന യോഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞിരുന്നു. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം ദില്ലിയില്‍ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു

വാര്‍ത്താ സമ്മേളനത്തില്‍ എവിടെയും സിപിഐയെ കടന്നാക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്‍ട്ടി മാറിയതെന്നാണ് ന്യായീകരിച്ചത്. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കലായിരുന്നു കനയ്യയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിലപാട്.

Leave a comment

Your email address will not be published. Required fields are marked *