April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി സന്നദ്ധ സേന രൂപീകരിച്ചു

വ്യാപാരി വ്യവസായി സമിതി സന്നദ്ധ സേന രൂപീകരിച്ചു

By editor on July 6, 2023
0 217 Views
Share

വ്യാപാരി വ്യവസായി സമിതി തലശ്ശേരിയിൽ സന്നദ്ധ സേന രൂപീകരിച്ചു —

തലശ്ശേരി– വ്യാപാരി വ്യവസായി സമിതി തലശ്ശേരി യൂണിറ്റ് മഴക്കാല രക്ഷാപ്രവർത്തനത്തിനായി 25 അംഗ സന്നദ്ധ സേന രൂപീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ നഗരസഭയുടെ ദുരന്തനിവാരണ സേനയ്ക്കൊപ്പവും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രൂപീകരണ യോഗം സമിതി ജില്ലാ ജോയൻ്റ് സിക്രട്ടറി കെ കെ.സഹ ദേവൻ ഉത്ഘാടനം ചെയ്തു.- ചടങ്ങിൽ യൂനിറ്റ് ട്രഷറർ കാത്താണ്ടി റഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.പ്രമോദ്, ഏറിയാ സിക്രട്ടറി സി.പി.എം.നൌഫൽ, ഏറിയാ ജോ.സിക്രട്ടറി ടി.സി.അബ്ദുൾ ഖിലാബ് എന്നിവർ സംസാരിച്ചു – നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ.പ്രമോദ് ,ഹെൽത്ത് ഇൻസ്പക്ടർ അനിൽ ,എന്നിവർ പദ്ധതി വിശദീകരിച്ചു സേനാംഗങ്ങൾക്ക് യൂനിഫോറങ്ങളും ഉപകരണങ്ങളും നൽകി. പി. ഇല്യാസ് സ്വാഗതവുംസജിത് നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *