April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കു അംഗീകൃത ബദല്‍, കമ്ബോസ്റ്റബിള്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കു അംഗീകൃത ബദല്‍, കമ്ബോസ്റ്റബിള്‍ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും

By editor on July 6, 2023
0 90 Views
Share

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗമായാണ് കമ്ബോസ്റ്റബിള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

നിരോധിച്ചത് കൊണ്ട് പ്ലാസ്റ്റിക്കിന് പകരം മറ്റെന്താണ് എന്നുള്ള വിമര്‍ശനങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് 100% ജൈവ ഉന്മൂലനം സാധ്യമായ കമ്ബോസ്റ്റബിള്‍ ഉല്‍പ്പന്നങ്ങള്‍. ഇവ കാഴ്ചയില്‍ പ്ലാസ്റ്റിക് പോലെ തന്നെ തോന്നുമെങ്കിലും 180 ദിവസം കൊണ്ട് മണ്ണില്‍ അലിഞ്ഞു ചേരുന്നതിനാല്‍ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നില്ല. പ്ലാസ്റ്റിക്കിന് പകരമായത് ഒരിക്കലും പേപ്പറോ തുണിയോ അല്ല എന്തെന്നാല്‍ പേപ്പര്‍ ഉത്പാദനത്തിന് വേണ്ടി എത്ര മരങ്ങളാണ് വെട്ടി ഉപയോഗിക്കേണ്ടി വരുന്നത് എന്ന് നമുക്കറിയാം. മഴക്കാലത്ത് പേപ്പറിലോ തുണിയിലോ മത്സ്യമാംസാദികള്‍ വാങ്ങുവാനോ മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനോ കഴിയില്ല.

പ്ലാസ്റ്റിക് കൊണ്ടുണ്ടാകുന്ന ദുരന്തങ്ങള്‍ എല്ലാ മഴക്കാലത്തും അനുഭവിക്കേണ്ടിവരാറുണ്ട്, കാനകളും തോടുകളും മറ്റും നിരോധിത പ്ലാസ്റ്റിക് കൊണ്ട് നിറയുകയും സ്വാഭാവിക നീരൊഴുക്ക് തടഞ്ഞു വെള്ളക്കെട്ടുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തി കൊച്ചിയെ വിഷപ്പുകയില്‍ നിറച്ചതിനു നിരോധിത പ്ലാസ്റ്റിക് ഇപ്പോഴും ഉപയോഗിക്കുന്ന ഓരോ പൗരനും കൂടി ഉത്തരവാദി ആണ്.

 

ഇതിനെല്ലാം പരിഹാരമാര്‍ഗ്ഗം കമ്ബോസ്റ്റബിള്‍ ഉല്‍പ്പന്നങ്ങളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയൊട്ടാകെ കമ്ബോസ്റ്റുകള്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീൻബയോ പ്രൊഡക്‌ട്സ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ഉള്ള ISO 17088 സര്‍ട്ടിഫൈഡ് ക്യാരിബാഗുകള്‍ ഗാര്‍ബേജ് ബാഗുകള്‍ വസ്ത്ര വ്യാപാരശാലകളില്‍ ഉപയോഗിക്കുന്ന ഡീ കട്ട് ബാഗുകള്‍ തുടങ്ങി നിത്യ ഉപയോഗത്തിനുള്ള ഉല്‍പ്പന്നങ്ങളാണ് ഗ്രീൻ ബയോ പ്രൊഡക്‌ട്സ് കേരള വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പോത്തീസ് സൂപ്പര്‍ സ്റ്റോര്‍, രാമചന്ദ്രൻ സൂപ്പര്‍ മാര്‍ക്കറ്റ്, ചുങ്കത്ത് ജ്വല്ലറി, നവ്യ ബേക്കേഴ്സ്, രാധാകൃഷ്ണ ടെക്സ്റ്റൈല്‍സ് തുടങ്ങി കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ അംഗീകാരം ഉള്ള ഗ്രീൻബയോ പ്രോഡക്‌ട്സിന്റെ കമ്ബോസ്റ്റുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്ന് ഗ്രീൻബയോ പ്രൊഡക്‌ട്സ് കമ്ബനി പ്രതിനിധി അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *