April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പന, എംഡിഎംഎ ഒളിപ്പിച്ചത് വസ്ത്രങ്ങളില്‍; തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പന, എംഡിഎംഎ ഒളിപ്പിച്ചത് വസ്ത്രങ്ങളില്‍; തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

By editor on July 9, 2023
0 115 Views
Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. പള്ളിത്തുറ നെഹ്രു ജംഗ്‌ഷനിലെ വാടക വീട്ടില്‍ നിന്നും, കാറില്‍ നിന്നുമായി 155 കിലോഗ്രാം കഞ്ചാവും 61 ഗ്രാം എംഡിഎംഎയും പിടികൂടി.

സംഭവത്തില്‍ നാല് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വിശാഖപട്ടണത്ത് നിന്ന് കാര്‍ മാര്‍ഗമാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്. കാറിലും വീട്ടിലെ അലമാരയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളുടെ വസ്ത്രങ്ങളില്‍ സൂക്ഷിച്ചനിലയിലായിരുന്നു എംഎഡിഎംഎ. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസിന്‍റെ ഓപ്പറേഷൻ.

 

അതേസമയം, വളര്‍ത്തുനായയുടെ മറവില്‍ കാറില്‍ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവര്‍ പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെ പെരുമ്ബിലാവ് ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് പൊലീസ് സംശയം തോന്നി പരിശോധിക്കുന്നതിനിടെ വാഹനത്തിന് പുറകില്‍ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വാഹനത്തിന് പുറകിലായി സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ചാണ് പ്രതികള്‍ കേരളത്തിലേക്ക് ലഹരി മരുന്നുകള്‍ കടത്തിയിരുന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

 

Leave a comment

Your email address will not be published. Required fields are marked *