April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിമാനയാത്രക്കാര്‍ക്കായി ഫറോക്കില്‍, മറ്റൊരു ട്രെയിനിന് വേണ്ടി കടലുണ്ടിയില്‍ പിടിച്ചിട്ടു; വന്ദേഭാരതിന് ദുരിതയാത്ര

വിമാനയാത്രക്കാര്‍ക്കായി ഫറോക്കില്‍, മറ്റൊരു ട്രെയിനിന് വേണ്ടി കടലുണ്ടിയില്‍ പിടിച്ചിട്ടു; വന്ദേഭാരതിന് ദുരിതയാത്ര

By editor on July 10, 2023
0 305 Views
Share

 

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് ഇന്ന് കേരളത്തിലെ യാത്ര ദുരിതത്തിലായി. ആദ്യം എഞ്ചിൻ തകരാര്‍ കാരണം ട്രെയിൻ യാത്ര തടസ്സപ്പെട്ടെങ്കില്‍ ഇപ്പോള്‍ മറ്റ് ട്രെയിനുകള്‍ക്കായി പിടിച്ചിടേണ്ട അവസ്ഥയിലാണ് വന്ദേഭാരത്.

ഏറ്റവും ഒടുവിലെ വിവര പ്രകാരം വന്ദേഭാരത് കടലുണ്ടിയിലാണ് പിടിച്ചിട്ടത്. അടുത്ത സ്റ്റേഷനില്‍ നിലവിലുള്ള ട്രെയിൻ കടന്ന് പോവാനായി നിര്‍ത്തിയതെന്നാണ് റെയില്‍വേ അറിയിച്ചത്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോകേണ്ടവര്‍ക്കായി ട്രെയിൻ ഫറോക്കില്‍ ഒരു മിനിറ്റ് നിര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് ശേഷമാണ് കടലുണ്ടിയില്‍ വീണ്ടും നിര്‍ത്തിയടേണ്ടിവന്നത്. ഇനിയും ഇന്നത്തെ യാത്രയില്‍ ഇത്തരം സന്ദേര്‍ഭങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

 

അതേസമയം കണ്ണൂരിലെത്തിയപ്പോളാണ് വന്ദേഭാരത് യാത്രക്ക് ദുരിതം തുടങ്ങിയത്. മൂന്നരയ്ക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് പുറപ്പെട്ടത്. ഇലക്‌ട്രിക് ഡോര്‍ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയില്‍വെ പറയുന്നത്. എന്നാല്‍ കംപ്രസര്‍ തകരാറിനെ തുടര്‍ന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായിയിരുന്നു. എസി പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനില്‍ കയറിയ ചിലര്‍ക്ക് വിമാനങ്ങള്‍ കിട്ടാത്ത സ്ഥിതിയായെന്നും വിമര്‍ശനം ഉയര്‍ന്നു. ട്രെയിനിനകത്ത് എ സി പ്രവര്‍ത്തിക്കുന്നില്ലെന്ന് മുൻ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുള്ളവര്‍ പറഞ്ഞു.വിമാനത്തില്‍ പോകാനായി ടിക്കറ്റെടുത്ത യാത്രക്കാര്‍ ഡോറിനടുത്ത് എന്ത് ചെയ്യുമെന്ന് അറിയാതെ പെട്ടിയും തൂക്കി നില്‍ക്കുകയാണ്. അവരോട് ഫറോക്കില്‍ നിര്‍ത്താമെന്ന് ടി ടി പറഞ്ഞെന്നും എന്നാല്‍ ട്രെയിൻ മുന്നോട്ട് പോയാലല്ലേ നിര്‍ത്താൻ പറ്റൂ എന്നും ഷിബു ബേബി ജോണ്‍ ചോദിക്കുകയും ചെയ്തിരുന്നു

 

Leave a comment

Your email address will not be published. Required fields are marked *