April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കെ.എസ്‌.ആര്‍.ടി.സി..ഓണക്കാല സ്‍പെഷ്യല്‍ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

കെ.എസ്‌.ആര്‍.ടി.സി..ഓണക്കാല സ്‍പെഷ്യല്‍ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

By editor on July 13, 2023
0 118 Views
Share

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണക്കാലത്ത് ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വ്വീസുകള്‍ കെഎസ്‌ആര്‍ടിസി നടത്തുന്ന സര്‍വ്വീസുകളിലേക്കുള്ള ഓണ്‍ലൈൻ ടിക്കറ്റ് റിസര്‍വേഷൻ ആരംഭിച്ചു.

www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകള്‍ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

സീറ്റുകള്‍ ബുക്കിങ് ആകുന്നതിനനുസരിച്ച്‌ കൂടുതല്‍ ബസ്സുകള്‍ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ഡിമാന്റ് അനുസരിച്ച്‌ അധിക ബസ്സുകള്‍ ക്രമീകരിക്കുമ്ബോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയക്കണമെന്നും കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എസി ഡിലക്സ് ബസുകള്‍ കൃത്യമായി സര്‍വ്വീസ് നടത്തുവാനും കെഎസ്‌ആര്‍ടിസി സിഎംഡി നിര്‍ദ്ദേശം നല്‍കി.

 

ബാംഗ്ലൂര്‍ , ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകളുടെ പട്ടിക.

 

  • 15.35 ബാംഗ്ലൂര്‍ – കോഴിക്കോട് ( സൂപ്പര്‍ ഡീലക്സ്)- മൈസൂര്‍ , ബത്തേരി വഴി

  • 19.45 ബാംഗ്ലൂര്‍ – കോഴിക്കോട് (S/Dlx.) – കട്ട, മാനന്തവാടി വഴി

  • 20.15 ബാംഗ്ലൂര്‍ – കോഴിക്കോട് – (S/Exp.) – കട്ട, മാനന്തവാടി വഴി

  • 20.50 ബാംഗ്ലൂര്‍ – കോഴിക്കോട് (S/Exp.) – കട്ട, മാനന്തവാടി വഴി

  • 19.15 ബാംഗ്ലൂര്‍ – തൃശ്ശൂര്‍ (S/Dlx.)- സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി

  • 17.30 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.)- സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി

  • 18.45 ബാംഗ്ലൂര്‍ – എറണാകുളം (S/Dlx.)- സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി

  • 18.10 ബാംഗ്ലൂര്‍ – കോട്ടയം (S/Dlx.)- സേലം, കോയമ്ബത്തൂര്‍, പാലക്കാട് വഴി

  • 21.40 ബാംഗ്ലൂര്‍ – കണ്ണൂര്‍ (S/Exp.)- ഇരിട്ടി വഴി

  • 20.30 ബാംഗ്ലൂര്‍ – കണ്ണൂര്‍- (S/Dlx.)- ഇരിട്ടി വഴി

  • 22.15 ബാംഗ്ലൂര്‍ – പയ്യന്നൂര്‍ (S/Exp.)- ചെറുപുഴ വഴി

  • 18.00 ബാംഗ്ലൂര്‍ – തിരുവനന്തപുരം (S/Dlx.) -നാഗര്‍കോവില്‍ വഴി

  • 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)-നാഗര്‍കോവില്‍ വഴി

  • 17.30 ചെന്നൈ – എറണാകുളം (S/Dlx.) സേലം കോയമ്ബത്തൂര്‍ വഴി

കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍

21.08.2023 മുതല്‍ 04.09.2023 വരെ

യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സര്‍വ്വീസുകള്‍ നടത്തുക. ഇതിനായി ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ഓണ്‍ലൈൻ റിസര്‍വേഷൻ ട്രെന്റ്, മറ്റ് സംസ്ഥാന ആര്‍.ടിസികള്‍, ട്രാഫിക് ടെന്റ് , മുൻവര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബാംഗ്ലൂര്‍ സര്‍വീസ് ഇൻ ചാര്‍ജുകള്‍, ഓപ്പറേഷൻ കണ്‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വ്വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വ്വീസുകളും, തിരക്കുള്ള ഭാഗത്തു നിന്നും തിരിച്ചുള്ള ട്രിപ്പുകളും, ബാംഗ്ലൂരിലേക്കുള്ള ട്രിപ്പുകളും ക്രമീകരിച്ച്‌ മാത്രം തിരികെ വരികയും നിരക്കില്‍ ഡിസ്കൗണ്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

 

ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ലോക്കല്‍ കട്ട് ടിക്കറ്റ് റിസര്‍വേഷൻ ഒഴിവാക്കുവാൻ ഈ സര്‍വ്വീസുകള്‍ക്കെല്ലാം ഒരു മാസം മുൻപ് തന്നെ ഓണ്‍ലൈൻ റിസര്‍വേഷൻ സൗകര്യവും END TO END ഫെയര്‍, ഫ്ലെക്സി നിരക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാല്‍ അനുവദനീയമായ ഫ്ലക്സി നിരക്കില്‍ കൂടാതെ ആയിരിക്കും സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക. ഈ നിരക്കുകള്‍ അനധികൃത പാരലല്‍ സര്‍വീസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുന്നതിനും കെഎസ്‌ആര്‍ടിസിക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *