April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു, അമ്മയും മകനും അത്യാസന്ന നിലയില്‍

തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു, അമ്മയും മകനും അത്യാസന്ന നിലയില്‍

By editor on July 14, 2023
0 118 Views
Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടു പേര്‍ മരിച്ചു.

ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ (56),മകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകൻ വീട്ടില്‍ നിന്ന് പുറത്തുവന്ന മകൻ മുതിര്‍ന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

 

Leave a comment

Your email address will not be published. Required fields are marked *