April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പനി കുറയുന്നില്ല! ഇന്ന് 5 പനിമരണം,103 ഡെങ്കിപ്പനി കേസുകള്‍, ഇന്ന് ചികിത്സക്കെത്തിയത് 11241 പേര്‍

പനി കുറയുന്നില്ല! ഇന്ന് 5 പനിമരണം,103 ഡെങ്കിപ്പനി കേസുകള്‍, ഇന്ന് ചികിത്സക്കെത്തിയത് 11241 പേര്‍

By editor on July 15, 2023
0 193 Views
Share

തിരുവനന്തപുരം: വീണ്ടും പനിപ്പേടിയില്‍ വിറച്ച്‌ കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്‌1എൻ1 ബാധിച്ച്‌ ഒരാള്‍, എലിപ്പനി ബാധിച്ച്‌ ഒരാള്‍ എന്നിങ്ങനെയാണ് മരണം. ഒരാള്‍ മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പേ വിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ഇന്നലെ കളമശ്ശേരിയില്‍ മരിച്ച 27 വയസുള്ള യുവാവിൻ്റെ മരണമാണ് പേവിഷ മരണം എന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പോത്തൻകോട് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ച്‌ എന്ന് സംശയം.

 

കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്‍ എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗത്തിന്‍റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

 

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികള്‍ക്ക് പുറമേ പൂച്ച പട്ടി എന്നിവയില്‍ നിന്നും ബാക്ടീരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയങ്ങളെ ബാധിച്ച്‌ മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.

 

ചികിത്സയും വിവരങ്ങളും ഇങ്ങനെ

 

കടയ്ക്കല്‍ കുമ്മിള്‍ സ്വദേശിയായ കുട്ടിയ്ക്കാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജന്തുക്കളില്‍ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. കന്നുകാലികള്‍ക്ക് പുറമേ പൂച്ച പട്ടി എന്നിവയില്‍ നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ വീട്ടിലെ പശു, പട്ടി, രണ്ട് പൂച്ച എന്നിവയില്‍ നിന്നെടുത്ത സാമ്ബിള്‍ പ്രാഥമിക പരിശോധനയില്‍ നടത്തിയെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

 

അന്തിമഫലം ലഭിക്കാൻ സാമ്ബിള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗമില്ല. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയങ്ങളെ ബാധിച്ച്‌ മരണത്തിനടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവര്‍ഷം മുമ്ബ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകര്‍ഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. അന്നത്തെ പരിശോധനയില്‍ വീട്ടിലെ കാലികള്‍ക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകിരിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *