April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍

കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍

By editor on July 16, 2023
0 133 Views
Share

കർക്കിടക വാവ് തലേന്നത്തെ ചിട്ടകള്‍

പിതൃ പൂജയുടെ പുണ്യമായി ഒരു കർക്കിടക വാവ് കൂടി വന്നെത്തുകയാണ്… ഈ കർക്കിടക വാവിനും അതിന്റെ തലേ ദിവസവും ആചരിക്കേണ്ട ആത്മീയ തയ്യാറെടുപ്പുകളെ കുറിച്ച്

 

ശ്രാദ്ധത്തിന് രണ്ട് ഭാഗമുണ്ട്. ഒന്ന്, തലേന്നത്തെ ഒരിക്കലൂണ്. രണ്ട്, ശ്രാദ്ധദിവസത്തേകര്‍മ്മം, ശ്രാദ്ധത്തിലേറ്റവും ശ്രദ്ധിക്കേണ്ടത് ശുദ്ധിയാണ്. ശാരീരികശുദ്ധി, ഭക്ഷണശുദ്ധി, മനഃശുദ്ധി, , ദ്രവ്യശുദ്ധി, പരിസരശുദ്ധി, വ്രതശുദ്ധി തുടങ്ങിയ പല കാര്യങ്ങളും പാലിക്കേണ്ടതുണ്ട്.

പിതൃകര്‍മ്മത്തിന് തയ്യാറെടുക്കലാണ് തലേന്ന്, ആചരിക്കേണ്ട കാര്യങ്ങൾ താഴെ കൊടുക്കുന്നു …

 

*തലേന്നത്തെ ചിട്ടകള്‍*

 

1. ശ്രാദ്ധമൂട്ടുന്നവര്‍ തലേന്നുതന്നെ സ്ഥലത്തുണ്ടാവണം. അടുത്ത ബന്ധുക്കളേയും നേരത്തെ ക്ഷണിച്ചു വരുത്തണം. അന്ന് മറ്റെങ്ങും പോകാറില്ല. പുറത്തു നിന്നും ഭക്ഷണം ഇവ പാടില്ല. പുറത്തു പോയാല്‍ കുളിച്ചേ അകത്തു കേറാവൂ.

 

2. വീടും പരിസരവും ശുചിയായിരിക്കണം, അതിരാവിലെ വീടും പരിസരവും അടിച്ചു തളിച്ച് ശുദ്ധിയാക്കിയശേഷം കുളിക്കാന്‍ പോകാം.

 

3. കുളി, മുങ്ങിക്കുളിയായിരിക്കണം, ഉടുത്ത വസ്ത്രങ്ങള്‍ മുക്കിയിരിക്കണം, തലേന്നത്തെ കുളിയ്ക്ക് എണ്ണതേപ്പാവാം. രണ്ടു നേരവും കുളിയ്ക്കണം.

 

4. കുളി കഴിഞ്ഞാല്‍ ഭസ്മമാദിലേപനങ്ങള്‍ പാടില്ല. പഴയ വസ്ത്രമുടുക്കരുത്. ഈറനുണക്കിയെടുക്കാം. ശുദ്ധമായ ശുഭ്രവസ്ത്രമാണ് ധരിക്കേണ്ടത്.

 

5. അശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കരുത്, കുളിക്കാത്തവരേയും, പഴകിയതുടുത്തവരേയും തൊടരുത്. അടിച്ചുതളിക്കാത്തിടത്ത് ചവിട്ടുക പോലുമരുത്.

 

6. മത്സ്യ-മാംസാദികള്‍, , മുരിങ്ങയ്ക്കാ, , ഉള്ളി, ഇവ ഉപയോഗിക്കരുത്.

 

7. തലേന്നത്തെ വെള്ളമുപയോഗിക്കരുത്, അന്ന് കോരിയെടുത്തതാവണം, തലേന്നു തന്നെ പാത്രങ്ങള്‍ കഴുകിത്തുടച്ചും, ചാണകം മെഴുകിയും ശുദ്ധമാക്കിയതാവണം.

 

8. ഉഴുന്നു ചേര്‍ത്തതായ ഇഡ്ഡലി, ദോശ ഇവയും, ഉള്ളി മൂപ്പിച്ചുചേര്‍ത്ത കറിയും പാടില്ല. തലേന്ന് അരച്ചും കുഴച്ചും വെച്ച ഭക്ഷണം തലേന്ന് അടിച്ചുവെച്ച പഴസത്ത് തുടങ്ങിയവ പാടില്ല.

 

9. ഒരു നേരമേ ഉണ്ണാവൂ. രാത്രി ഭക്ഷണമില്ല , ഉപ്പുമാവ്, പഴങ്ങള്‍ ഇവ കഴിക്കാം.

 

10. പുകയില മുറുക്ക്, പുകവലി ഇവ നിഷിദ്ധം, പകലുറക്കം, ചൂതുകളി, സിനിമ കാണല്‍ ഇവ പാടില്ല.

 

11. കോപതാപാദികളുണ്ടാവുന്ന കാര്യങ്ങളിലേര്‍പ്പെടരുത്. കുടുംബകലഹം, പരദൂഷണം, ശണ്ഠ ഇവ ഒഴിവാക്കണം

 

12. ശയനത്തിന് കിടയ്ക്ക ഉപയോഗിക്കരുത്. പായ ഉപയോഗിക്കാം….

 

ഇതിൽ പലതും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതാണ് ..എന്നിരുന്നാലും കഴിയുന്നവ ആചരിച്ചാൽ നന്നായിരിക്കും .

 

*കർക്കിടക വാവ്…*

 

പോയകാലം നമ്മെ കൈപിടിച്ച് നടത്തിയവർക്ക് ഒരു പിടിച്ചോർ… പിന്നെ ആ ഓർമ്മയ്ക്ക് ഒരു തുള്ളി കണ്ണീർ….

 

നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികർക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക.

 

*പിതൃബലി പ്രാർത്ഥന,*

 

ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ

വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:

മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര

ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി

മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച

ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത

യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ

ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ

വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ

ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം

അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം

പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു

 

*അർത്ഥം:*

 

ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമര്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിർത്തുന്നതിനായി സമര്‍പ്പിക്കുന്നു

ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു!

Leave a comment

Your email address will not be published. Required fields are marked *