April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ധനകോടി ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; 2 ജില്ലകളിലായി 104 കേസുകള്‍

ധനകോടി ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; 2 ജില്ലകളിലായി 104 കേസുകള്‍

By editor on July 16, 2023
0 92 Views
Share

വയനാട്: സുല്‍ത്താൻ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്സ്സ്, ധനനിധി ചിറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ സാമ്ബത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 42 കേസുകളും, കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത 62 കേസുകളുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. രണ്ട് ജില്ലകളിലുമായുള്ള 104 കേസുകള്‍ അന്വേഷിക്കാനുള്ള സംഘത്തെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എഡിജപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

 

2007ല്‍ സുല്‍ത്താൻ ബത്തേരി ആസ്ഥാനമായി തുടങ്ങിയ ധനകോടി ചിറ്റ്സിനും 2018ല്‍ പ്രവര്‍ത്തനം തുടങ്ങിയ ധനകോടി നിധി ലിമിറ്റഡിനും സംസ്ഥാന വ്യാപകമായി 22 ബ്രാഞ്ചുകളാണ് ഉണ്ടായിരുന്നത്. പണം നിക്ഷേപിച്ച നൂറുകണക്കിന് പേര്‍ക്ക് കാലാവധി പൂര്‍ത്തിയായിട്ടും പണം തിരികെ ലഭിച്ചിരുന്നില്ല. പണം കിട്ടാനുള്ളവര്‍ക്ക് സ്ഥാപനം നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയതോടെയാണ് സംഭവം പുറത്തായത്. ഇതോടെ നിക്ഷേപകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കുകയായിരുന്നു. ചിട്ടി കമ്ബനിയുടെ എം ഡി അടക്കമുള്ളവരെ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിതിരുന്നു.

 

ഡയറക്ടര്‍ ബോര്‍ഡ് അംഗം യോഹന്നാൻ മറ്റത്തില്‍ പിടിയിലായിരുന്നു. ഒളിവില്‍ പോയ ഇയാളെ ബംഗളൂരുവില്‍ നിന്നാണ് സുല്‍ത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 20 കോടിയോളം രൂപയാണ് കമ്ബനി നിക്ഷേപകര്‍ക്ക് തിരികെ കൊടുക്കാനുള്ളത്. നിലവില്‍ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടഞ്ഞു കിടക്കുകയാണ്. ജീവനക്കാരില്‍ ഒരുപാട് പേര്‍ക്ക് ശമ്ബളവും കൊടുക്കാനുണ്ട്. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സജി സെബാസ്റ്റ്യൻ കീഴടങ്ങിയിരുന്നു.

 

പ്രതിസന്ധി രൂക്ഷമായതോടെയാണ് ധനകോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായത്. വിവിധ ബ്രാഞ്ചുകളില്‍ ഇടപാടുകാര്‍ കളക്ഷൻ ഏജന്റുമാരെയും മറ്റ് ജീവനക്കാരെയും പിടിച്ചുവച്ച്‌ പണം ആവശ്യപ്പെട്ടു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒളിച്ചോടിയെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. രണ്ട് വര്‍ഷം മുൻപ് ധനകോടി ചിറ്റ്സിലെ ബ്രാഞ്ചുകളില്‍ ജിഎസ്ടി വിഭാഗം റെയ്ഡ് നടത്തിയിരുന്നു. പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നതാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആക്ഷേപം.

Leave a comment

Your email address will not be published. Required fields are marked *