April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • 26 പാര്‍ട്ടികള്‍, 49 നേതാക്കള്‍; വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് രണ്ടാം പ്രതിപക്ഷ യോഗം ബംഗ്ലൂരുവില്‍

26 പാര്‍ട്ടികള്‍, 49 നേതാക്കള്‍; വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് രണ്ടാം പ്രതിപക്ഷ യോഗം ബംഗ്ലൂരുവില്‍

By editor on July 17, 2023
0 73 Views
Share

ബെംഗളുരു : 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവില്‍ തുടങ്ങി.

26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേര്‍ന്നത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നില്‍ നേതാക്കള്‍ പങ്കെടുത്തു.

ഊഷ്മള സ്വീകരണം, ഹസ്തദാനം, കൂടിക്കാഴ്ചകള്‍. പ്രതിപക്ഷ ഐക്യയോഗത്തിന്‍റെ ആദ്യദിനം തീര്‍ത്തും അനൗപചാരികമായിരുന്നു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാമെത്തി. എൻസിപിയുടെ നി‍ര്‍ണായക നീക്കങ്ങള്‍ തുടരുന്നതിനാല്‍ ശരദ് പവാര്‍ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു. ബിജെപിയെ വീഴ്ത്തി കോണ്‍ഗ്രസ് മികച്ച ജയം നേടിയ കര്‍ണാടകയുടെ മണ്ണില്‍ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളില്‍ പലരും പ്രകടിപ്പിച്ചത്

.പ്രധാനമായും മൂന്ന് അജണ്ടകളാണ് നാളത്തെ പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നല്‍കണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയര്‍പേഴ്സണോ കണ്‍വീനറോ വേണോ എന്നും ചര്‍ച്ചയിലുണ്ട്.

 

വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോര്‍മുല. ഇതോടൊപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയം അടക്കം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തേണ്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ദില്ലി ഓര്‍ഡിനൻസിനെതിരെ നിലപാടെടുത്തതോടെ യോഗത്തിനെത്തുന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമാകും. പ്രതിപക്ഷ യോഗം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഇഡി റെയ്‍ഡുകള്‍ നടത്തിയത് ശക്തമായി ദേശീയ തലത്തില്‍ ഉന്നയിക്കാൻ ധാരണയുണ്ടാകും. പല പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ച്‌ നില്‍ക്കുമ്ബോള്‍ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകാം. അത് ഒറ്റ യോഗത്തില്‍ പരിഹരിക്കാനാകില്ലെന്നും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സമവായമുണ്ടാക്കുമെന്നും കോണ്‍ഗ്രസടക്കം പറയുന്നു. രാജ്യത്ത് ഇഡി രാജാണെന്നും, പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് ബിജെപി നാളെ എൻഡിഎ യോഗം വിളിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *