April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സങ്കര വൈദ്യം ചികിത്സാരംഗത്തെ തകർക്കും: ഐഎംഎ. *********************** ഐ എം എ സംസ്ഥാന പ്രസിഡണ്ടിന് സ്വീകരണം നൽകി.

സങ്കര വൈദ്യം ചികിത്സാരംഗത്തെ തകർക്കും: ഐഎംഎ. *********************** ഐ എം എ സംസ്ഥാന പ്രസിഡണ്ടിന് സ്വീകരണം നൽകി.

By editor on July 18, 2023
0 377 Views
Share

സങ്കര വൈദ്യം ചികിത്സാരംഗത്തെ തകർക്കും: ഐഎംഎ.
***********************
ഐ എം എ സംസ്ഥാന പ്രസിഡണ്ടിന് സ്വീകരണം നൽകി.

കണ്ണൂർ: അശാസ്ത്രീയവും യുക്തിരഹിതമായ ചികിത്സാരീതികളെ സമന്വയിപ്പിക്കുന്നത് ആരോഗ്യരംഗത്ത് സങ്കീർണ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അഭിപ്രായപ്പെട്ടു. ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ- ഗവേഷണ- പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മോഡേൺ മെഡിസിൻ പ്രവർത്തിക്കുന്നത്. ലോകത്തെല്ലായിടത്തും ഈ ശാസ്ത്ര ശാഖ അഭൂതപൂർവമായ വളർച്ചയാണ് നടത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ പുതിയ കണ്ടെത്തലുകൾക്കും ശാസ്ത്രീയമായ വിശകലനങ്ങൾക്കും കൂടുതൽ സമയവും അധ്വാനവും സമ്പത്തും ചിലവഴിക്കുന്നതിനുപകരം സങ്കര വൈദ്യം പ്രോത്സാഹിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.

ഐ എം എ സംസ്ഥാന നേതാക്കൾക്ക് കണ്ണൂരിൽ നടത്തിയ സ്വീകരണം സംസ്ഥാന പ്രസിഡണ്ട് ഡോ സുല്ഫി നൂഹു ഉദ്ഘാടനം ചെയ്തു. ഡോ ലളിത് സുന്ദരം, ഡോ കമറുദ്ദീൻ, ഡോ അജിത,
ഡോ വി സുരേഷ്, ഡോ രാജമോഹൻ, ഡോ സുൽഫിക്കർ അലി, ഡോ എ കെ ജയചന്ദ്രൻ, ഡോ പി കെ ഗംഗാധരൻ, ഡോ എം സി ജയറാം, ഡോ സി നരേന്ദ്രൻ, ഡോ ആശാലത, ഡോ ഷഹീദ, ഡോ ഉണ്ണികൃഷ്ണൻ, ഡോ മുഷ്താഖ്, ഡോ ബാലകൃഷ്ണ പൊതുവാൾ പ്രസംഗിച്ചു.

ഫോട്ടോ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കണ്ണൂർ ഐഎംഎ ഹാളിൽ സ്വീകരണം നൽകുന്നു.ഐ എം എ സംസ്ഥാന പ്രസിഡൻറ് ഡോ സുല്ഫി നൂഹു, ഡോ കമറുദ്ദീൻ, ഡോ ലളിത് സുന്ദരം, ഡോ അജിത, ഡോ. രാജമോഹൻ മുൻനിരയിൽ.

Leave a comment

Your email address will not be published. Required fields are marked *