April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പാക് യുവതിയുടേത് ശരിക്കും പ്രണയം തന്നെയാണോ? പിടിച്ചെടുത്തത് ആറ് പാസ്പോര്‍ട്ടുകളും നാല് ഫോണും

പാക് യുവതിയുടേത് ശരിക്കും പ്രണയം തന്നെയാണോ? പിടിച്ചെടുത്തത് ആറ് പാസ്പോര്‍ട്ടുകളും നാല് ഫോണും

By editor on July 20, 2023
0 601 Views
Share

ലക്നൗ: പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാൻ നേപ്പാള്‍വഴി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനി സീമ ഹൈദറിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ പൊലീസിന് സംശയം.

അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്ന് ആറ് പാകിസ്ഥാൻ പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തതോടെയാണ് സംശയം തുടങ്ങിയത്. ഇതില്‍ ഒരെണ്ണത്തിലെ വിലാസവും പൂര്‍ണവുമല്ല. ഇതോടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സ്ക്വാഡും സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നുണ്ട്. സീമയുടെ പക്കല്‍ നിന്ന് രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കാസറ്റിലെ ഉള്ളടക്കം എന്നാണെന്ന് വ്യക്തമല്ല.

 

അടുത്തിടെയാണ് സീമ ഹൈദര്‍ എന്ന മുപ്പതുകാരി ഇന്ത്യയിലെത്തിയത്.പബ്ജിയിലൂടെ പരിചയപ്പെട്ട, ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ (25) വിവാഹം കഴിക്കാനാണ് നാല്‌ മക്കള്‍ക്കൊപ്പം അനധികൃതമായി ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്.ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. സച്ചിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് യുവതി ജയില്‍ മോചിതയായതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

 

അതിനിടെ, സീമയോട് പാകിസ്ഥാനിലേക്ക് തിതിരിച്ചുവരാൻ ഭര്‍ത്താവ് ഗുലാം ഹൈദര്‍ അഭ്യര്‍ത്ഥിച്ചു.’ഞാൻ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിനക്ക് നന്നായി അറിയാം. നിനക്ക് അവിടെ എന്തെങ്കിലും സംഭവിച്ചാല്‍, നമ്മുടെ മക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുക. ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? അതിനാല്‍ അവര്‍ക്ക് വേണ്ടി, ദയവായി മടങ്ങിവരൂ,’.- ഗുലാം ഹൈദര്‍ ആവശ്യപ്പെട്ടു.

 

ഗുലാം ഹൈദര്‍ ഇപ്പോള്‍ സൗദി അറേബ്യയിലാണുള്ളത്. പാകിസ്ഥാനിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മക്കളെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും സീമ തന്നിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഗുലാം പറഞ്ഞത്

Leave a comment

Your email address will not be published. Required fields are marked *