April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മണിപ്പൂരില്‍ മൗനംവെടിഞ്ഞ് മോദി; ‘ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകം, കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല’

മണിപ്പൂരില്‍ മൗനംവെടിഞ്ഞ് മോദി; ‘ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകം, കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല’

By editor on July 20, 2023
0 107 Views
Share

ദില്ലി: മണിപ്പൂര്‍ കലാപത്തിലും സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

 

അതിനിടെ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തി. സര്‍ക്കാരിന് ഇടപെടാൻ കുറച്ച്‌ സമയം കൂടി നല്‍കുന്നു.ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തുംസമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്ത് വന്ന ദൃശ്യങ്ങള്‍ വല്ലാതെ അസ്വസ്ഥമാക്കുന്നു. നാളെ അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നടന്നത് വലിയ ഭരണഘടന ദുരുപയോഗമെന്നും അദ്ദേഹം പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *