April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജനമനസില്‍ അമരന്‍, പുതുപ്പള്ളിയില്‍ തുടങ്ങി പുതുപ്പള്ളിയില്‍ അവസാനിച്ചു; ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം

ജനമനസില്‍ അമരന്‍, പുതുപ്പള്ളിയില്‍ തുടങ്ങി പുതുപ്പള്ളിയില്‍ അവസാനിച്ചു; ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം

By editor on July 20, 2023
0 89 Views
Share

കോട്ടയം: ജനഹൃദയങ്ങളില്‍ ജീവിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് ഇനി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഒരുക്കിയ പ്രത്യേക കലറയില്‍ അന്ത്യ വിശ്രമം.

തിരുനക്കരയില്‍ നിന്ന് വള്ളക്കാലിലെ വീട്ടിലേക്കും തുടര്‍ന്ന് പള്ളിയിലേക്കും ജനസാഗരത്തിന്‍റെ അകമ്ബടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തിയത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിലാപയാത്രയുടെ ഭാഗമായി. പള്ളിയിലെ അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എല്ലാവര്‍ക്കും നന്ദിയറിയിച്ചു.

 

ഉമ്മൻചാണ്ടിയെന്ന നേതാവിനെ കേരളത്തിന് സമ്മാനിച്ച കോട്ടയം, സമാനതകളില്ലാത്ത യാത്രാമൊഴിയാണ് ആ ജനനായകന് നല്‍കിയത്. കേരളത്തിൻ്റെ എല്ലാ ഭാഗത്തുനിന്നുമായി പതിനായിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ തിരുനക്കര ആള്‍ക്കടലായി മാറി. ആചാരവെടിയും ഔദ്യോഗിക ബഹുമതിയും വേണ്ടെന്നുവച്ച നേതാവിന് ആദരമായി ആയിരക്കണക്കിന് സാധാരണക്കാര്‍ കണ്ണീര്‍പ്പൂക്കള്‍ സമ്മാനിച്ചു. 28 മണിക്കൂര്‍ എടുത്ത് അഞ്ച് ജില്ലകളിലെ ജനപ്രവാഹത്തെ മുറിച്ചുകടന്ന് രാവിലെ 11 നാണ് വിലാപയാത്ര കോട്ടയം തിരുനക്കരയില്‍ എത്തിയത്. അക്ഷരാര്‍ത്ഥത്തില്‍, മണ്ണ് നുള്ളിയിട്ടാല്‍ താഴാത്ത ജനസമുദ്രമായിരുന്നു തിരുനക്കരയിലും പുതുപ്പളിയിലേക്കുള്ള വഴിയോരത്തും കാണാന്‍ കഴിഞ്ഞത്.

അധികാരത്തെ എന്നും അപരനോടുള്ള കരുണയാക്കിയ നേതാവിനെ യാത്രയാക്കാൻ രാഷ്ട്രീയ നേതാക്കളും താരങ്ങളും തിരുനക്കരയില്‍ കാത്തുനിന്നിരുന്നു. കൈനിറയെ പൂക്കളും മനസ്സ് നിറയെ ഓര്‍മകളുമായി ഇന്നലെ മുതല്‍ കാത്തുനില്‍ക്കുകായിരുന്ന ജനക്കൂട്ടം ഒഴുകിക്കയറി. മൂന്നര മണിക്കൂര്‍ നീണ്ട പൊതുദര്‍ശനം അധികൃതര്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണിശതയോടെ അവസാനിപ്പിക്കുമ്ബോഴും ഇരട്ടിയോളം ജനം പുറത്ത് ബാക്കിയായിരുന്നു. പുതുപ്പള്ളി തറവാട്ടിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതിയ വീട് പണിയുന്ന സ്ഥലത്തെ പൊതുദര്‍ശനത്തിലും നിരവധി ജനങ്ങളെത്തി. ഭവനത്തിലെ പ്രാര്‍ത്ഥനാ ചടങ്ങികള്‍ക്ക് ശേഷം നേതാവിന്‍റെ മൃതദേഹം പള്ളിയിലേക്ക് കൊണ്ട് പോകുമ്ബോഴും പിരിയനാവതെ ജനം ഒപ്പം നിന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവിനെ കാലമെത്ര കഴിഞ്ഞാലും ജനം മറക്കില്ലെന്നതിനതിന് കാലം സാക്ഷിയാവുന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍.

Leave a comment

Your email address will not be published. Required fields are marked *