April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം മണിപ്പൂർ സർക്കാറിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം മണിപ്പൂർ സർക്കാറിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

By editor on July 21, 2023
0 90 Views
Share

മണിപ്പൂരിൽ കുകി വനിതകളെ ബലാത്സംഗം ചെയ്തു നഗ്നരാക്കി നടത്തിയ സംഭവത്തിൽ മണിപ്പൂർ സർക്കാറിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ ഇതുവരെയെടുത്ത നടപടികൾ അറിയിക്കാനും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മെയ് നാലിന് മണിപ്പൂരിലെ കാങ് പോക്പി ജില്ലയിലെ ഫൈനോം ഗ്രാമത്തിൽ വെച്ച് ഒരു ആദിവാസി കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം പോലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ടുപോയ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ ആൾക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ഒരാളെ കൂട്ട ബലാത്സംഗം ചെയ്തു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ട് പുരുഷന്മാരെ വധിച്ചു. സ്ത്രീകൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും എതിരെ നടക്കുന്ന ഇത്തരം ക്രൂരമായ അക്രമങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *