April 16, 2025
  • April 16, 2025
Breaking News
  • Home
  • THOTTADA
  • അടിപ്പാതകൾ നിർമിക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

അടിപ്പാതകൾ നിർമിക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

By editor on July 26, 2023
0 82 Views
Share

കണ്ണൂർ : ദേശീയപാതാ നിർമാണവേളയിൽത്തന്നെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് എൽ.ഡി.എഫ്. നേതാക്കൾ നിവേദനം നൽകി.

എം.പി.മാരായ എളമരം കരീം, വി.ശിവദാസൻ, ജോസ് കെ.മാണി, ജോൺ ബ്രിട്ടാസ്, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മാത്യു കുന്നപ്പള്ളി തുടങ്ങിയവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

 

ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ ആറ് വരികളിലായി ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ പ്രാദേശികമായി പല ബുദ്ധിമുട്ടുകളും ജനങ്ങൾ നേരിടേണ്ടിവരുന്നുണ്ട്.മുഴപ്പിലങ്ങാട് അറിയപ്പെടുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. വെള്ളൂർ കോ ഓപ്പറേറ്റീവ് ബാങ്ക്, കല്യാശ്ശേരി, മുഴപ്പിലങ്ങാട് കുളം ബസാർ തുടങ്ങിയ സ്ഥലങ്ങളിൽ അടിപ്പാത നിർമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നിവേദകസംഘം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *