April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ശക്തികൂടിയ ന്യുനമര്‍ദ്ദം, മണ്‍സൂണ്‍ പാത്തി സജീവമായി; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

ശക്തികൂടിയ ന്യുനമര്‍ദ്ദം, മണ്‍സൂണ്‍ പാത്തി സജീവമായി; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

By editor on July 27, 2023
0 95 Views
Share

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യുനമര്‍ദ്ദം (Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു.,

മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2 – 3 ദിവസത്തിനുള്ളില്‍ പതിയെ വടക്കോട്ട് മാറാനാണ് സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ മിതമായ തോതിലുള്ള മഴയ്ക്കുള്ള സാധ്യത മാത്രമേയുള്ളൂ. അതി ശക്തമായ മഴക്കുള്ള സാധ്യത കുറഞ്ഞു.

 

കാലവര്‍ഷം പതിയെ ദുര്‍ബലമാകാനാണ് സാധ്യത. കാലവര്‍ഷ പാത്തി അടുത്ത 2-3 ദിവസത്തിനുള്ളില്‍ പതിയെ ഹിമാലയൻ താഴ്വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യത. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മഴ സജീവമാകും. വിവിധ കാലാവസ്ഥ ഏജൻസികളുടെ സൂചന പ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ പൊതുവെ കാലവര്‍ഷം ദുര്‍ബലമാകാനുള്ള സൂചനയും നല്‍കുന്നു. പാസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ ശക്തി പ്രാപിച്ചു വരുന്നതും ഇന്ത്യൻ മഹാ സമുദ്രത്തില്‍ പ്രതീക്ഷിച്ച + IOD പ്രതിഭാസം ന്യൂട്രല്‍ സ്ഥിയില്‍ തുടരുന്നതും കാലവര്‍ഷത്തെ ദുര്‍ബലമാക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

 

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

 

തെക്കൻ തമിഴ്നാട് തീരത്ത് 27-07-2023 രാത്രി 11.30 വരെ 1.0 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

 

1. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Leave a comment

Your email address will not be published. Required fields are marked *