April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • അറസ്റ്റ് മാത്രം പോരാ ബോധവല്‍ക്കരണവും വേണം’: മനസ്സിനെ വികലമാക്കുന്ന എല്ലാം അവസാനിപ്പിക്കണമെന്ന് കെ കെ ശൈലജ ടീച്ചര്‍

അറസ്റ്റ് മാത്രം പോരാ ബോധവല്‍ക്കരണവും വേണം’: മനസ്സിനെ വികലമാക്കുന്ന എല്ലാം അവസാനിപ്പിക്കണമെന്ന് കെ കെ ശൈലജ ടീച്ചര്‍

By editor on July 29, 2023
0 206 Views
Share

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മരണത്തില്‍ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ രംഗത്ത്. അത്യന്തം ദുഃഖകരമാണ് ഈ വാര്‍ത്തയെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാവുന്നുണ്ടെന്നും, പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവല്‍ക്കരണത്തിലൂടെ സാമൂഹ്യ തിന്മകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചാല്‍ മാത്രമേ ക്രൂരകൃത്യങ്ങള്‍ക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളു. പിഞ്ചുകുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്‍റെയാകെ വേദനയായി മാറുകയാണ്’, ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശൈലജ ടീച്ചറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

 

ആലുവയില്‍ നിന്ന് കാണാതായ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരമാണ്. പ്രതിയെ കഴിഞ്ഞ ദിവസംതന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ കഴിയണം. നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നതിന് കാരണമാവുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചതുകൊണ്ട് മാത്രമായില്ല ശക്തമായ ബോധവല്‍ക്കരണത്തിലൂടെ സാമൂഹ്യ തിന്മകള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മനുഷ്യ മനസിനെ വികലമാക്കുന്ന എല്ലാതരം പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചാല്‍ മാത്രമേ ക്രൂരകൃത്യങ്ങള്‍ക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളു. പിഞ്ചുകുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും അനുഭവിക്കുന്ന ദുഃഖം നാടിന്‍റെയാകെ വേദനയായി മാറുകയാണ്.

 

Leave a comment

Your email address will not be published. Required fields are marked *