April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • കൃത്യമായ രേഖകൾ ഇല്ലാതെ കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നു. കൊല കേസുകളിൽ പ്രതിയായവരുടെ എണ്ണം ആറ് വർഷം കൊണ്ട് 159

കൃത്യമായ രേഖകൾ ഇല്ലാതെ കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നു. കൊല കേസുകളിൽ പ്രതിയായവരുടെ എണ്ണം ആറ് വർഷം കൊണ്ട് 159

By editor on July 30, 2023
0 157 Views
Share

 

കേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം നടത്തിയത് അസ്ഫാക് ആലം എന്ന അന്യസംസ്ഥാന തൊഴിലാളി ആയിരുന്നു. മുമ്പും പല മോഷണകേസിലെയും പ്രതിയാണ് അസ്ഫാക് എന്ന് പൊലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലേക്ക് ഒഴുകി എത്തുന്ന അതിഥി തൊഴിലാളികളുടെ എന്നതിന്റെ കാര്യത്തിൽ എന്തെങ്കിലും കണക്കോ രേഖയോ നമുക്ക് ഉണ്ടോ? ഇവരൊക്കെ എന്തിനാണ് കേരളത്തിൽ വരുന്നതെന്ന കാര്യത്തിൽ എന്തെങ്കിലും ധാരണയുണ്ടോ?

2016 മുതൽ 2022 ഒക്ടോബർവരെ 159 അതിഥി തൊഴിലാളികൾ കൊലക്കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാൻ പൊലീസിന് കഴിയുന്നില്ല. അന്യസംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് വരുന്ന മൈഗ്രന്റ് ലേബർ രജിസ്റ്റർ ചെയ്യണം എന്നതാണ് രീതി. എന്നാൽ പലരും ഇതൊന്നും ചെയ്യുന്നില്ല. കൃത്യമായ പരിഷധോനകൾ നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

എന്തെങ്കിലും പ്രശ്‌നമോ സംഭവമോ നടന്നാൽ ആദ്യം കാണിക്കുന്ന പരിശോധനയും ആർജവവും ഒന്നും പിന്നെ തുടർന്ന് കാണാൻ സാധിക്കില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. അതിഥി തൊഴിലാളികൾക്ക് ജോലി നൽകുന്നവർ ഉൾപ്പടെ പാലിക്കേണ്ട നിയമനങ്ങൾ കൃത്യമായി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതൊന്നും നടക്കാറില്ല എന്നതാണ് സത്യം. വ്യാജരേഖകളുമായി എത്തുന്ന പലരും ജോലിക്ക് കയറുന്നുണ്ട്.

 

ഇന്നലെയാണ് ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത പ്രതിയിലേക്ക് വിരൽ ചൂണ്ടുന്നത്.

Leave a comment

Your email address will not be published. Required fields are marked *