April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ല-ചീഫ് ജസ്റ്റിസ്

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയത് ഒറ്റപ്പെട്ട സംഭവമല്ല-ചീഫ് ജസ്റ്റിസ്

By editor on July 31, 2023
0 250 Views
Share

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.

ആക്രമണത്തിനിരയായ യുവതികളുടെ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.

 

ഇരകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ ആണ് ഹാജരായത്. അക്രമികള്‍ക്ക് പൊലീസ് എല്ലാ സഹകരണവും ചെയ്തതിനു തെളിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ സഹായം ചോദിച്ചുചെന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്നും കപില്‍ സിബല്‍ പറഞ്ഞു. വിഡിയോയില്‍ പുറത്തുവന്നവര്‍ മാത്രമല്ല ലൈംഗികമായി ആക്രമിക്കപ്പെട്ടതെന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങും ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായതിന് വ്യക്തമായ തെളിവുകളുണ്ടെന്നും അവര്‍ പറഞ്ഞു.

 

”പൊലീസ് അക്രമികള്‍ക്ക് എല്ലാ സഹകരണവും ചെയ്തിട്ടുണ്ടെന്നതിനു തെളിവുകളുണ്ട്. പൊലീസിനോട് സഹായം തേടിയപ്പോള്‍ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞിട്ടുകൊടുക്കുകയാണു ചെയ്തതെന്നതെന്ന് ഇരകളുടെ മൊഴികളും സത്യവാങ്മൂലങ്ങളും പറയുന്നുണ്ട്. പിന്നീട് എന്താണ് ചെയ്തതെന്ന് കണ്ടല്ലോ. ഇതില്‍ ഒരു സ്ത്രീയുടെ അച്ഛനും സഹോദരനും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് 18ന് ഒരു എഫ്.ഐ.ആറും എടുത്തില്ല. കോടതി സ്വമേധയാ ഇടപെട്ടപ്പോഴാണ് എന്തെങ്കിലുമൊക്കെ സംഭവിച്ചത്. ഇതുപോലെ ഒരുപാട് സംഭവങ്ങളുണ്ടാകും. അതുകൊണ്ട് ഒരു സ്വതന്ത്ര ഏജൻസി ഇത് അന്വേഷണിക്കണം.’-കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

 

പുറത്തുവന്ന വിഡിയോയില്‍ മാത്രമല്ല സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വേറെയും ഒരുപാട് സംഭവങ്ങളുണ്ട്. അതുകൊണ്ട് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്ന വിശാലമായ വിഷയം കൈകാര്യം ചെയ്യാൻ നമുക്കൊരു സംവിധാനം വേണം. ജൂലൈ മൂന്നിനുശേഷം എത്ര എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *