April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് ലോക്സഭയില്‍; മണിപ്പൂര്‍ വിഷയത്തില്‍ ‘ഇന്‍ഡ്യ’ രാഷ്ട്രപതിയെ കാണും

ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഇന്ന് ലോക്സഭയില്‍; മണിപ്പൂര്‍ വിഷയത്തില്‍ ‘ഇന്‍ഡ്യ’ രാഷ്ട്രപതിയെ കാണും

By editor on August 2, 2023
0 220 Views
Share

 

ഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനൻസിന് പകരമുള്ള ബില്‍ ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെയുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കും.

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയ ഇൻഡ്യ മുന്നണി അംഗങ്ങള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.

ഇന്നലെ ഡല്‍ഹി ഓര്‍ഡിനൻസിന് പകരമുള്ള ബില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ശക്തമായ പ്രതിഷേധം ആണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇന്ന് ബില്ലിൻമേല്‍ ചര്‍ച്ച നടക്കുമ്ബോള്‍ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിക്കാൻ ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ആംആദ്മി പാര്‍ട്ടി, എഐഎംഐഎം എന്നീ പാര്‍ട്ടി പ്രതിനിധികള്‍ ബില്ലിനെതിരെ ഭരണഘടനാ പ്രമേയം അവതരിപ്പിക്കും. ലോക്സഭയില്‍ പ്രതിപക്ഷം എതിര്‍ത്താലും ഭൂരിപക്ഷമുള്ളതിനാല്‍ വെല്ലുവിളികള്‍ ഇല്ലെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 

മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള തിയ്യതി പ്രഖ്യാപിച്ചതും പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ തീവ്രത കുറയ്ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നുണ്ട്. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി ഇന്നും പാര്‍ലമെൻ്റിൻ്റെ ഇരു സഭകളിലും പ്രതിഷേധിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ഇതിന് പുറമെ മണിപ്പൂര്‍ സന്ദര്‍ശിച്ച ഇൻഡ്യ മുന്നണിയിലെ 21 എംപിമാരും രാഷ്ട്രപതിയെ കണ്ട് റിപ്പോര്‍ട്ട് കൈമാറും. ഇവര്‍ക്കൊപ്പം സഭാ കക്ഷി നേതാക്കളും രാഷ്ട്രപതിയെ കാണാൻ എത്തും. പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ രാഷ്ട്രപതി ഇന്നലെ വിളിച്ച്‌ വരുത്തിയിരുന്നു. മണിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിയില്‍ നിന്നും വിശദാംശങ്ങള്‍ രാഷ്ട്രപതി ആരാഞ്ഞതായാണ് സൂചന

Leave a comment

Your email address will not be published. Required fields are marked *