April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്ല് പാസാക്കി ലോക്‌സഭ

ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്ല് പാസാക്കി ലോക്‌സഭ

By editor on August 2, 2023
0 165 Views
Share

ദില്ലി: രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.

ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു.

ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്ബോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറില്‍ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്ബോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.

 

ജനന സര്‍ട്ടിഫിക്കറ്റ് ഒരു വ്യക്തിയുടെ ജനന തിയതിയുടെയും സ്ഥലത്തിന്റെയും ഔദ്യോഗിക രേഖയായി കണക്കാകും. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023-ന്റെ ആരംഭത്തിലോ അതിന് ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് ഭേദഗതികള്‍ ബാധകമാകും. ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കും.

ആധാര്‍ നമ്ബര്‍ ഉള്‍ക്കൊള്ളുന്ന ജനന സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂള്‍ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, വിവാഹം രജിസ്റ്റര്‍ ചെയ്യല്‍, സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കല്‍, പാസ്‌പോര്‍ട്ട് നേടല്‍, ആധാര്‍ വാങ്ങല്‍ തുടങ്ങിവയ്ക്കെല്ലാം ഉപയോഗിക്കാനാകും. ആഗോള തലത്തില്‍ ജനന-മരണ ഡാറ്റയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പുതിയ നിയമ നിര്‍മാണം സുപ്രധാനമായ ഈ ജീവിത സംഭവങ്ങളുടെ കൃത്യവും സമഗ്രവുമായ വിവര ശേഖരണവും ഡോക്യുമെന്റേഷനും പ്രാപ്തമാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *