April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം; കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍

ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം; കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍

By editor on August 3, 2023
0 104 Views
Share

കണ്ണൂര്‍: ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ കണ്ണൂര്‍ സ്വദേശി അറസ്‌റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ പടപ്പേങ്ങാട്‌ സ്വദേശി ജോര്‍ജ്‌ ജോസഫിനെ (56) യാണ്‌ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കോയമ്ബത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ കണ്ണൂരിനും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയാണ്‌ സംഭവം.

ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ട ശേഷമാണ്‌ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തിയത്‌. ട്രെയിനില്‍ പെണ്‍കുട്ടിയ്‌ക്ക്‌ എതിര്‍വശമായി ഇരുന്ന ഇയാള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുവെന്നാണ്‌ പരാതി.

രണ്ടു സ്‌ത്രീകള്‍ നല്‍കിയ പരാതിയില്‍ അറസ്‌റ്റ്‌ ചെയ്‌ത ജോര്‍ജിനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. ഷൊര്‍ണൂരില്‍ നിന്ന്‌ കാസര്‍ഗോട്ടേയ്‌ക്ക്‌ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിക്കു നേരെയാണ്‌ അതിക്രമം ഉണ്ടായത്‌. കാസര്‍കോട്‌ കോളജില്‍ പഠിക്കുകയാണ്‌ പെണ്‍കുട്ടി.കോഴിക്കോടു നിന്നാണ്‌ ജോര്‍ജ്‌ ജോസഫ്‌ ട്രെയിനില്‍ കയറിയത്‌. ഇയാളുടെ പ്രവൃത്തി പെണ്‍കുട്ടി ചോദ്യം ചെയ്‌തപ്പോള്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന്‌ പിടികൂടി റെയില്‍വേ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കാസര്‍ഗോട്ടെത്തിയ ഉടന്‍തന്നെ പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും കണ്ണൂരിലാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ലൈംഗികാതിക്രമത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടി ഇത്‌ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.

Leave a comment

Your email address will not be published. Required fields are marked *