April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • എ ഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ എംപിമാരും എംഎല്‍എമാരും; 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴയിട്ട് എംവിഡി

എ ഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ എംപിമാരും എംഎല്‍എമാരും; 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പിഴയിട്ട് എംവിഡി

By editor on August 3, 2023
0 60 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു.

2022 ജൂലൈയില്‍ റോഡപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാല്‍ 2023 ജൂലൈയില്‍ ഇത് 3316 ആയി കുറഞ്ഞു. ജൂണ്‍ 5 മുതല്‍ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനങ്ങള്‍ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തു. 3,82,580 നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാൻ ചലാൻ നല്‍കി. 25,81,00,000 രൂപ ഇ- ചലാൻ വഴി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

വിഐപി വാഹനങ്ങളെ പിഴയില്‍ നിന്നും ഒഴിവാക്കുന്നുവെന്ന ആരോപണം തള്ളിയ മന്ത്രി, 10 എം പിമാരുടെ വാഹനങ്ങള്‍ക്കും പിഴയിട്ടതായും വ്യക്തമാക്കി. വി ഐ പി വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എംഎല്‍എമാരുടേയും എം പിമാരുടേയും വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി ലഭിക്കുള്ളു. ഇത് സംബന്ധിച്ച്‌ ഇൻഷുറൻസ് കമ്ബനികളുമായി ചര്‍ച്ച നടത്തും. 1994 മുതല്‍ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും എ ഐ ക്യാമറ ബാധകമാണ്. 19 എം എല്‍ എമാരുടെ വാഹനങ്ങള്‍ക്കും പിഴ ചുമത്തിയതായും മന്ത്രി അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *