April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.

By editor on August 3, 2023
0 103 Views
Share

നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയിലൂടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.

കണ്ണൂര്‍ ജില്ലയിലെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ ആവശ്യകത ഫുട്‌ബോള്‍ താരം സി.കെ വിനീത് മമ്മൂട്ടിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ജില്ലയിലേക്ക് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയുമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴി മമ്മൂട്ടി നല്‍കിയത്.

കണ്ണൂര്‍ ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ ഐ.ആര്‍.പി.സി ( ഇനിഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ) സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം വി.കെ സനോജില്‍ നിന്ന് ഐ.ആര്‍.പി.സി കൂത്തുപറമ്പ് സോണല്‍ ഭാരവാഹികളായ നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍. കെ ശ്രീനിവാസന്‍ മാസ്റ്റര്‍, സോണല്‍ കണ്‍വീനര്‍ രഘുത്തമന്‍ എന്നിവര്‍ ചേര്‍ന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഏറ്റുവാങ്ങി. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ആശ്വാസം. ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമായി വരുന്ന കിടപ്പുരോഗികള്‍ക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ഇത്. ചടങ്ങില്‍ ഐ.ആര്‍.പി.സി അംഗങ്ങളായ രാജേഷ്, ഷാജി എന്നിവരും പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *