April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂര് : തൊഴിൽ നിയമ ബേധഗതിയും , നോട്ട് നിരോധനവും മൂലമുണ്ടായ പ്രതിസന്ധി കാരണം രാജ്യത്ത് 35 കോടി തൊഴിൽ രഹിതരെ സൃഷ്ടിച്ചുവെന്ന് എസ്ടിയു

കണ്ണൂര് : തൊഴിൽ നിയമ ബേധഗതിയും , നോട്ട് നിരോധനവും മൂലമുണ്ടായ പ്രതിസന്ധി കാരണം രാജ്യത്ത് 35 കോടി തൊഴിൽ രഹിതരെ സൃഷ്ടിച്ചുവെന്ന് എസ്ടിയു

By editor on August 5, 2023
0 67 Views
Share

കണ്ണൂര് : തൊഴിൽ നിയമ ബേധഗതിയും , നോട്ട് നിരോധനവും മൂലമുണ്ടായ പ്രതിസന്ധി കാരണം രാജ്യത്ത് 35 കോടി തൊഴിൽ രഹിതരെ സൃഷ്ടിച്ചുവെന്ന് എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം കുറ്റപ്പെടുത്തി. നോട്ട് നിരോധന പ്രതിസന്ധി മൂലം മാത്രം 20000 ചെറുകിട സ്ഥാപനങ്ങൾ പൂട്ടി പോവുകയും, കഴിഞ്ഞ ഒരൊറ്റ വർഷത്തിനുളളിൽ ജി എസ് ടി യും , തെറ്റായ സാമ്പത്തിക നയത്തിൻ്റെയും ഭാഗമായി 6222 ചെറുകിട സ്ഥാപനങ്ങൾ പുട്ടിയെന്നാണ് പാർലമെന്റിൽ വിവരവകാശ ചോദ്യത്തിന് എം പി ക്ക് കിട്ടിയ മറുപടി .

ഇത് സർക്കാർ കണക്കാണെങ്കിൽ കണക്കിൽ പെടാത്ത ധാരാളം സ്ഥാപനങ്ങൾ പുട്ടിപ്പോയിണ്ട്. രൂക്ഷമായ വിലവർദ്ധനവ് മൂലം പിടിച്ച് നിൽക്കാൻ കഴിയാത്ര സാഹചര്യം, പട്ടിണി മരണം മുതൽ ഭാര്യ ഭർത്താവിനെ ഉപേക്ഷിക്കുന്ന അവസ്ഥ വരെ എത്തി നിൽക്കുന്നു രാജ്യം. എന്നിട്ടും ജനങ്ങളിൽ വിഭാഗീയത ഉണ്ടാക്കി വിണ്ടും അധികാരത്തിൽ വരാനുള്ള തന്ത്രമാണ് ബി ജെ പി ന ട ത്തുന്നതെന്ന് എം എ കരീം അഭിപ്രായപ്പെട്ടു. ആഗസ്റ്റ്‌ 9 – ന് ട്രെയിഡ് യൂണിയൻ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മഹാധർണ്ണയുടെ പ്രചരണാർത്ഥം ജില്ലയിൽ നടന്ന വടക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ധേഹം.ജാഥ ലീഡർ സി പി മുരളി, ഡെപ്യൂട്ടി ലിഡർ ആലി കൂഞ്ഞി പന്നിയൂര് , എൻ വി ചന്ദ്രബാബു, മമ്മുഞ്ഞി മാസ്റ്റർ, എം ഉണ്ണി ക്രഷ്ണൻ , ടി പി ശ്രീധരൻ , എം കെ മോഹനൻ , രജിനി മോഹനൻ , അനിൽകുമാർ , താവ്വം ,ബലക്ഷഷ്ണൻ അരക്കൻ , അരക്കൻബാലൻ കെ.മനോഹരൻ , കാടൻ ബാലകഷ്ണൻ , ടി കെ നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *