April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോണ്‍ഗ്രസിനോട് ജിഫ്രി തങ്ങള്‍ക്ക് പറയാനുള്ളത്! ‘രാജ്യം തിരിച്ചു പിടിക്കാം, പക്ഷേ പ്രസംഗിച്ചാല്‍ മാത്രം പോര’

കോണ്‍ഗ്രസിനോട് ജിഫ്രി തങ്ങള്‍ക്ക് പറയാനുള്ളത്! ‘രാജ്യം തിരിച്ചു പിടിക്കാം, പക്ഷേ പ്രസംഗിച്ചാല്‍ മാത്രം പോര’

By editor on August 5, 2023
0 95 Views
Share

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടലിനെ പ്രകീര്‍ത്തിച്ച്‌ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്ത്.

ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ് രാഹുലിന് അനുകൂലമായ ഉത്തരവെന്നാണ് ജിഫ്രി തങ്ങള്‍ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം ഒന്നാകെ സന്തോഷിക്കുന്ന ദിവസങ്ങളാണ് ഇതെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ ശക്തമായി പ്രവര്‍ത്തിച്ചാല്‍ രാജ്യം തിരിച്ചു പിടിക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോണ്‍ഗ്രസ്ന് എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ട് പോകാമെന്ന് കാണിച്ചു തന്ന പാര്‍ട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം, ന്യുനപക്ഷത്തിനും ഭൂരിപക്ഷത്തിനും വേണ്ട ധൈര്യം കോണ്‍ഗ്രസ്‌ തരണമെന്നും ആവശ്യപ്പെട്ടു.

 

പ്രസംഗിച്ചാല്‍ മാത്രം പോര കുറേക്കൂടി ശക്തമായി പ്രവര്‍ത്തിക്കണമെന്നാണ് കോണ്‍ഗ്രസിനോട് പറയാനുള്ളതെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ രാജ്യം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസിന് സാധിക്കും. ഏക സിവില്‍ കോഡിനെതിരെയും മണിപൂരിലെ സര്‍ക്കാര്‍ സ്പോണ്‍സേഡ് ഏറ്റുമുട്ടലിനെ ചേറുക്കുകയെന്ന പേരിലും കോണ്‍ഗ്രസ് പാര്‍ട്ടി കോഴിക്കോട് സംഘടിപ്പിച്ച ജനസദസിലാണ് ജിഫ്രി തങ്ങള്‍ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. വിവിധ മതസംഘടന നേതാക്കളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഈ പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീനാകട്ടെ മിത്ത് വിവാദത്തില്‍ സി പി എം സ്വീകരിച്ച നിലപാടുകളെ വിമര്‍ശിക്കുകയായിരുന്നു ചെയ്തത്. സംസ്ഥാനത്ത് പല തരത്തിലുമുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്, വര്‍ഗീയമായി ചിന്തിക്കുന്നവര്‍ക്ക് കൈയില്‍ അയുധം വെച്ച്‌ കൊടുക്കുന്ന പരാമര്‍ശങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും അത്തരം നിലപാടുകള്‍ ഉണ്ടാകാൻ പാടില്ലെന്നും എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടുപോകാൻ സാധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വര്‍ഗീയമായി ചിന്തിക്കുന്നവര്‍ക്ക് കൈയില്‍ അയുധം വെച്ച്‌ കൊടുക്കുന്ന നിലപാടുകളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും വിശ്വാസത്തേയും ശാസ്ത്രത്തേയും കൂട്ടി കേട്ടാൻ പാടില്ലയെന്നും വി ഡി സതീശൻ പറഞ്ഞു. നേരത്തേ സി പി എമ്മും ഏക സിവില്‍ കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതിന് ബദലായി കെ പി സി സി സംഘടിപ്പിച്ച പരിപാടിയാണ് ഇന്ന് നടന്ന ജനസദസ്.

Leave a comment

Your email address will not be published. Required fields are marked *