April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ ഒരുമിച്ച്‌ പ്രതിഷേധം;വിജയിച്ചപ്പോള്‍ ഒപ്പം കൂട്ടിയില്ല; ഇടഞ്ഞ്‌ ലീഗ്‌

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ ഒരുമിച്ച്‌ പ്രതിഷേധം;വിജയിച്ചപ്പോള്‍ ഒപ്പം കൂട്ടിയില്ല; ഇടഞ്ഞ്‌ ലീഗ്‌

By editor on August 12, 2023
0 107 Views
Share

അയോഗ്യത നീങ്ങിയതിന്‌ ശേഷം വയനാട്‌ ലോക്സഭാ മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക്‌ നല്‍കിയ സ്വീകരണം കോണ്‍ഗ്രസ്‌ പരിപാടിയായി ചുരുക്കിയതില്‍ മുസ്ലിം ലീഗില്‍ കടുത്ത പ്രതിഷേധം.യു ഡി എഫ്‌ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കണമെന്ന ആവശ്യം ലീഗ്‌ മുന്നോട്ട്‌ വെച്ചെങ്കിലും കോണ്‍ഗ്രസ്‌ തള്ളുകയായിരുന്നു.ഇതോടെ പരിപാടിയില്‍ അണികളെ പങ്കെടുപ്പിക്കില്ലെന്ന് ലീഗ്‌ തീരുമാനമെടുത്തു.

കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ അനുനയ ശ്രമം നടത്തിയെങ്കിലും ജില്ലാ നേതൃത്വം ഇടഞ്ഞുനിന്നു.പി കെ കുഞ്ഞാലിക്കുട്ടി,സാദിഖലി ശിഹാബ്‌ തങ്ങള്‍ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എന്നിവര്‍ പങ്കെടുത്തെങ്കിലും പരിപാടിയില്‍ മണ്ഡലം പ്രസിഡന്റുമാരുള്‍പ്പെടെ പങ്കെടുത്തില്ല.

മാത്രമല്ല പരിപാടി ബഹിഷ്ക്കരിക്കാൻ നിര്‍ദ്ദേശവും നല്‍കി. കോണ്‍ഗ്രസ്‌ സ്വീകരണമെന്നത്‌ കെ പി സി സിയുടെ പൗരസ്വീകരണമെന്ന് പേരിട്ടത്‌ ലീഗിനെ അവസാന ഘട്ടത്തില്‍ അനുനയിപ്പിക്കാനുള്ള ശ്രമമായിരുന്നു.എന്നാല്‍ അണികളിലും നേതാക്കളിലും കടുത്ത പ്രതിഷേധം തുടരുകയാണ്‌. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ ജില്ലയിലുള്‍പ്പെടെ യു ഡി എഫ്‌ നേതൃത്വത്തിലാണ്‌ പ്രതിഷേധ പരിപാടികള്‍ നടന്നത്‌.എന്നാല്‍ കേസില്‍ അനുകൂല തീരുമാനമുണ്ടായി മണ്ഡലത്തില്‍ തിരിച്ചെത്തിയപ്പോള്‍ ലീഗിനെ ഒപ്പം കൂട്ടാതെ സ്വീകരണമൊരുക്കിയത്‌ മുന്നണി മര്യാദയുടെ ലംഘനമാണെന്ന് മുതിര്‍ന്ന നേതാക്കളും അനുരഞ്ജന ചര്‍ച്ചക്കിടെ കോണ്‍ഗ്രസ്‌ നേതാക്കളെ അറിയിച്ചു. കോണ്‍ഗ്രസ്‌ നേതാക്കളെ പരസ്യമായി വിമര്‍ശ്ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളും സജീവമായി. സ്വീകരണ പരിപാടിക്ക്‌ ശേഷം പ്രതിഷേധം യു ഡി എഫ്‌ വേദികളില്‍ ശക്തമായി ഉന്നയിക്കാനാണ്‌ ലീഗ്‌ തീരുമാനം.

 

Leave a comment

Your email address will not be published. Required fields are marked *