April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്

മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്

By editor on August 14, 2023
0 65 Views
Share

മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്‍റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.

 

അ​ഴി​യൂ​ർ ക​രോ​ത്ത് ര​ണ്ടാം റെ​യി​ൽ​വെ ഗേ​റ്റും അ​നു​ബ​ന്ധ റോ​ഡും ര​ണ്ടു മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടാ​ണ് ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ചെ​ന്നൈ ആ​ർ​ക്കോ​ണം റെ​യി​ൽ​വെ ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് ബൈ​പ്പാ​സി​നാ​യി ഗ​ർ​ഡ​റു​ക​ൾ റോ​ഡ് മാ​ർ​ഗം കൊ​ണ്ടു​വ​ന്ന​ത്.

 

ഇ​ത് പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ര​ണ്ട് മാ​സ​മാ​ണ് സ​മ​യം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഒ​ന്ന​ര മാ​സ​ത്തി​നി​ട​യി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഗ​ർ​ഡു​ക​ൾ കൂ​ട്ടി യോ​ജി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ തീ​വ​ണ്ടി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കേ​ണ്ട​താ​യി വ​രു​മെ​ന്നും ക​രാ​റു​കാ​ർ പ​റ​ഞ്ഞു.

ഇ​ല​ക്‌ട്രിക് ലൈ​ൻ അ​ഴി​ച്ചു മാ​റ്റേ​ണ്ട​തി​നാ​ലാ​ണ് തീ​വ​ണ്ടി ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ര​ണ്ട് ഗ​ർ​ഡ​റു​ക​ൾ കൂ​ട്ടി യോ​ജി​പ്പി​ക്കു​വ​ൻ 500 ഭാ​ര​മു​ള്ള ബോ​ൾ​ട്ടാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

 

ഈ ​ബോ​ൾ​ട്ടു​ക​ൾ പ​ണി​ക്കി​ടെ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​നാ​ണ് ഗെ​യി​റ്റി നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡും പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട​ത്. മ​ഴ മാ​റി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​വൃ​ത്തി​ക്ക് വേ​ഗ​ത കൂ​ടി വേ​ഗ​ത്തി​ൽ പ​ണി തീ​ർ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റെ​യി​ൽ​വെ അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ണി പു​രോ​ഗ​മി​ക്കു​ന്ന​ത്.

Leave a comment

Your email address will not be published. Required fields are marked *