April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സ്വർണാഭരണ നിക്ഷേപത്തിന്റെ മറവിൽ ധർമ്മടത്ത് കോടികളുടെ തട്ടിപ്പ്

സ്വർണാഭരണ നിക്ഷേപത്തിന്റെ മറവിൽ ധർമ്മടത്ത് കോടികളുടെ തട്ടിപ്പ്

By editor on August 16, 2023
0 1538 Views
Share

 

 

 

സ്വർണാഭരണ നിക്ഷേപത്തിന മറവിൽ ധർമ്മടത്ത് കോടികളുടെ തട്ടിപ്പ്.

ഒറ്റ ദിവസം കൊണ്ട് തട്ടിയെടുത്തത് 265 പവൻ. ഇരയായത് വീട്ടമ്മമാർ

ധർമ്മടം… സ്വർണാഭരണ നിക്ഷേപത്തിൻമേൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പ്, തലശ്ശേരി ധർമടത്ത് നിന്ന് മാത്രം ഒറ്റ ദിവസംകൊണ്ട് രണ്ട് കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് തട്ടിയെടുത്തത്. ബന്ധുക്കളും അയൽവാ സികളുമായ ഒമ്പത് വീട്ടമ്മമാരാണ് ഇരകൾ. ഇവരിൽ നിന്ന് 265 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. ധർമടം നിയോജക മണ്ഡലത്തിലെ വ ടക്കുമ്പാട് പ്രദേശത്തുള്ള സ്ത്രീകളാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ ധർമടം ബ്രണ്ണൻ കോളജിന് സമീപം സ്നേഹതീരം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൂക്കോടൻ വീട്ടിൽ അഫ്സലിന്റെ ഭാര്യ ഷഫാദി സലീം ഷെയ്ക്ക് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാന ത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷാദി സലിം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ കോപ്പി മലയാള വാർത്തക്ക് ലഭിച്ചു. ക്യുപിക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തി ന്റെ മറവിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് ഷാദി പരാതിയിൽ പറയുന്നു. തട്ടിപ്പിനായി ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സിനിമാ താരങ്ങൾ എന്നിവർ ഉൾപ്പെടെ 35 ഉന്നതരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററും ഇവർ ഉപയോഗിച്ചിരുന്നു. ഇവരൊക്കെയാണ് കമ്പനിയുടെ പിന്നിലുള്ളതെന്ന് പറഞ്ഞാണ് സംഘം ആളുകളെ സമീപിച്ചത്. ഈ സംഘം സംസ്ഥാനത്തെ വി വിധ ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. 2022 ജൂൺ 24 നാണ് ധർമടത്തെ തട്ടിപ്പ് അരങ്ങേറി യത്. ചൊക്ലി രാമൻ കടത്ത് ഇല്യാസ്, ചെറുവാഞ്ചേരി തളത്തിൽ വളപ്പിൽ മുഹമ്മദ് ഷാബിൽ, ചെണ്ടയാട് സ്വദേശി ജസിൽ, കോട്ട പ്പുറം വീട്ടിൽ ജുനൈദ്, പറമ്പായിയിയിലെ വാഴയിൽ അഫ്സൽ എന്നിവരാണ് തങ്ങളെ സമീപിച്ച് തട്ടിപ്പ് നടത്തിയതെന്നും ഭർത്താവ് അഫ്സൽ വഴിയാണ് സംഘം തങ്ങളെ സമീപിച്ചതെന്നും പരാതിയിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *